നയന്‍താര ആദ്യമായി ഇരട്ടവേഷത്തില്‍

0
62

നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ‘ഐറ’യിലെ ഗെറ്റപ്പ് പുറത്ത്. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോയിലാണ് നയന്‍താരയുടെ പുതിയ ലുക്ക്. ഈ വര്‍ഷം നയന്‍ താരയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. മികച്ച പ്രതികരണമാണു മേഘദൂതം എന്ന ഗാനത്തിനു ലഭിക്കുന്നത്. സര്‍ജുന്‍ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നയന്‍താരയ്ക്കു പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here