നയന്‍താര തന്നെ ദ്രോഹിക്കുകയാണെന്ന് ചിമ്പു , ഹന്‍സികയുമായുള്ള വിവാഹം മുടക്കിയതും നയന്‍സ്

0
40

നയന്‍താരയുടേയും ചിമ്പുവിന്റേയും പ്രണയവും വേര്‍പിരിയലും സിനിമാലോകത്ത് ഏറെ കോളിളക്കമുണ്ടാക്കിയതാണ്. പിന്നീട് ഇത് നമ്മ ആള് എന്ന തമിഴ്ചിത്രത്തിനായി വീണ്ടും ഇരുവരും ഒരുമിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് കോളിവുഡില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇല്ലാത്ത പ്രണയത്തിന്റെ പേരില്‍ നയന്‍താര തന്നെ ദ്രോഹിക്കുകയാണെന്ന ആരോപണവുമായി ചിമ്പു രംഗത്തെത്തി. ഹന്‍സികയുമായുള്ള വിവാഹം മുടങ്ങിയതിന് പിന്നിലും നയന്‍താരയാണെന്നും ചിമ്പു പറഞ്ഞു. ഒരിക്കലും വിവാഹം കഴിക്കാമെന്ന വാക്ക് നയന്‍താരയ്ക്ക് നല്‍കിയിരുന്നില്ലെന്നും തന്റെ ജീവിതം നശിപ്പിക്കാതെ, ഈ പകപ്പോക്കല്‍ അവസാനിപ്പിക്കണമെന്നും ചിമ്പു ആവശ്യപ്പെട്ടു. ഇരുവരും ചേര്‍ന്ന് അഭിനയിച്ച ഇത് നമ്മ ആള് എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിമ്പുവിന്റെ ആരോപണം.