നാഗചൈതന്യയുമായി സാമന്ത പ്രണയത്തില്‍

0
41

സാമന്ത തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരവുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സൂപ്പര്‍ താരവും നടന്‍ നാഗാര്‍ജ്ജുനയുടെ മകനുമായ നാഗചൈതന്യയുമായി സാമന്ത പ്രണയത്തിലാണെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരുടേയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് സൂചന.

ഒരു അഭിമുഖത്തില്‍ ഒരു നടനുമായി പ്രണയത്തിലാണെന്ന് സാമന്ത തുറന്ന് സമ്മതിച്ചിരുന്നു.  ഡിന്നര്‍ പാര്‍ട്ടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച തെലുങ്ക് ചിത്രം ആആയുടെ റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ ഇരുവരും ഒന്നിച്ചാണ് എത്തിയത്.

ഹൈദരാബാദിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ ഇരുവരും സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആരാധകരുടെയും മാധ്യമങ്ങളുടേയും തിരക്ക് ഒഴിവാക്കാന്‍ രാവിലെയുള്ള ഷോ കാണാനാണ് ഇവര്‍ എത്തിയത്