നാസ ജൂണോ പേടകത്തെ ഭ്രമണപഥത്തിൽ എത്തിച്ചു

0
87

പസഡേന: അമേരിക്കയുടെ ബഹിരാകാശ ഏജൻസിസായ നാസ വിക്ഷേപിച്ച ജൂണോ പേടകത്തെ വ്യാഴ (ജൂപ്പിറ്റർ) ഗ്രഹത്തിന്‍റെ ഭ്രമണപഥത്തിൽ പ്രതിഷ്ഠിച്ചു. അഞ്ചു വർഷം മുന്‍പ് നാസ വിക്ഷേപിച്ച ജൂണോ 270 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് വ്യാഴത്തിന്‍റെ ഭ്രമണപഥത്തിൽ എത്തിയത്. 113 കോടി ഡോളറാണ് ഈ ചരിത്ര നേട്ടത്തിനായി നാസ ചെലവിട്ടത്.ജൂപ്പിറ്ററിന് അരികിലേക്ക് ജൂണോ എത്തിയതോടെ റോക്കറ്റ് എഞ്ചിൻ പ്രവർത്തക്ഷമമാവുകയും വേഗത കുറച്ച് പേടകത്തെ ഭ്രമണപഥത്തിലേക്ക് തള്ളി നീക്കുകയും ചെയ്തു. വളരെ കൃത്യതയോടെ തന്നെ നാസ ഇത് പൂർത്തിയാക്കി. ജൂപ്പിറ്ററും ഭൂമിയും തമ്മിലുള്ള ആശയവിനിമയത്തിന് എടുത്ത സമയത്തിന് അൽപം താമസം നേരിട്ടെങ്കിലും ഓട്ടോപൈലറ്റ് സംവിധാനത്തിലായിരുന്ന ജൂണോ ധൈര്യപൂർവം നീക്കം നടത്തി ഭ്രമണപഥത്തിൽ പ്രവേശിക്കുകയായിരുന്നു.
ഒരു സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിന്‍റെ ബൂട്ട് സ്പെയ്സിനോളം പോന്ന ടൈറ്റാനിയം ചതുരപ്പെട്ടിയാണ് ജൂണോ. 0.8 സെന്റിമീറ്റർ കനത്തിലുള്ള ഭിത്തി ജൂണോക്കുണ്ട്.കമാൻഡ് ആൻഡ് ഡേറ്റ ഹാൻഡ്ലിംഗ് ബോക്സ് എന്ന ഭാഗമാണ് ജൂണോയുടെ തലച്ചോർ. ഭിത്തിക്കുള്ളിലാണ് തലച്ചോർ സ്ഥിതി ചെയ്യുന്നത്. പേടകത്തിനു പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി പകരുന്ന യൂണിറ്റും ഇതിൽ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. വ്യാഴത്തിന്‍റെ അടുത്തെത്തിയതോടെ ഗ്രഹത്തിന്‍റെ അസാധാരണമായ ഭൂഗുരുത്വാകർഷണം കാരണം ജൂണോ അതിവേഗത്തിൽ ജൂപ്പിറ്ററിലേക്ക് കുതിക്കുകയായിരുന്നു. പിന്നീടാണ് ലാൻഡിംഗ് കടമ്പ കന്നടത്. ഭൂഗുരുത്വാകർഷണം ഉള്ളതിനാൽതന്നെ ജൂണോ, മണിക്കൂറിൽ 1.50 ലക്ഷം മീറ്റർ വേഗതയിലായി. പരമാവധി വേഗതയായ മണിക്കൂറിൽ 1.65 ലക്ഷം മീറ്ററിലെത്തിയപ്പോൾ എഞ്ചിൻ പ്രവർത്തിപ്പിച്ചു. ഇങ്ങനെ 35 മിനിട്ട് എഞ്ചിനെ ജ്വലിപ്പിച്ച് വേഗത ക്രമപ്പെടുത്തി ജൂണോ ഭ്രമണപഥത്തിലേക്ക് തെന്നിയിറങ്ങി.
ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനാൽ തന്നെ പേടകത്തിലെ കാമറകളും മറ്റു ഉപകരണങ്ങളും ഓഫ് ചെയ്തിരുന്നു. അതിനാൽ തന്നെ ജൂണോ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിന്‍റെ ചിത്രങ്ങൾ നാസയ്ക്ക് ലഭ്യമായില്ല. ജൂപ്പിറ്ററു ജൂണോയും തമ്മിൽ ചെറിയൊരു ഏറ്റുമുട്ടലാമണ് നടന്നതെന്ന് നാസ പറഞ്ഞു. വ്യാഴത്തിൽ നിന്നുള്ള റേഡിയേഷനെ അതിജീവിക്കുകയെന്ന ശ്രമകരമായ ദൗത്യം ജൂണോ മറികടന്നത് സന്തോഷം നൽകുന്നതാണെന്നും നാസ വിശദീകരിച്ചു.