നികുതി വെട്ടിപ്പ് കേസ്: ജയ ടിവി ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

0
133

 

തമിഴ്‌നാട്:അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന എ.ഡി.എം.കെ നേതാവ് ശശികലയുമായി ബന്ധമുള്ള വിവിധ ഓഫീസുകളിലാണ് റെയ്ഡ്. പുലര്‍ച്ചെ ആറോടെയായിരുന്നു ജയ ടിവി ഓഫീസിലെ റെയ്ഡ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച ജയ ടിവി ഇപ്പോള്‍ ശശികലയുടെ നിയന്ത്രണത്തിലാണ്. ശശികലയുടെ കുടുംബം നിയന്ത്രിക്കുന്ന മാവിസ് സിറ്റ്‌കോം ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാണ് ജയ ടിവി.തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ 187 ഇടങ്ങളില്‍ റെയ്ഡ് നടന്നതായാണു സൂചന. കടലാസ് കമ്പനികള്‍, വ്യാജ നിക്ഷേപങ്ങള്‍, കള്ളപ്പണമൊഴുക്ക് എന്നിങ്ങനെ നിരവധി ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here