നിര്‍ഭയ കേസ് പ്രതികളുടെ പുനപ്പരിശോധന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

0
48

 

 

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ നല്‍കിയ പുനപ്പരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
കേസിലെ നാല് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഡല്‍ഹി ഹൈകോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇതേ ബെഞ്ച് തന്നെയായിരുന്നു വധശിക്ഷ ശരിവെച്ച വിധി പുറപ്പെടുവിച്ചതും.
നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് നിരീക്ഷിച്ചായിരുന്നു 2017 മെയ് അഞ്ചിന് വധശിക്ഷ സുപ്രിം കോടതി ശരിവെച്ചത്. ഡിഎന്‍എ പരിശോധന, പെണ്‍കുട്ടിയുടെ മരണമൊഴി, മെഡിക്കല്‍ പരിശോധന ഫലം എന്നിവയെല്ലാം നോക്കുമ്പോള്‍ പ്രതികള്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന സ്വഭാവമുള്ള പ്രതികള്‍ പെണ്‍കുട്ടിയെ അതിനായുള്ള ഉപയോഗ വസ്തുവാക്കി. ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ആന്തരികാവയവങ്ങള്‍ കുത്തി പുറത്തിട്ടു, ക്രൂരമായ രീതിയില്‍ ലൈംഗിക പീഡനം നടത്തി, കൊള്ളയടിക്കുകയും ബസ്സ് കയറ്റി കൊലപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി വിലയിരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here