നിറവ്യത്യാസം ഭയപ്പെടേണ്ടതില്ല

0
2035

ധമനികള്‍ തിരിഞ്ഞുകിടക്കുക, രക്‌തം അതിന്റെ സ്വാഭാവിക ഒഴുക്കിന്‌ എതിരായി ഒഴുകുക, ഹൃദയത്തിന്റെ പ്രവര്‍ത്തന തകരാര്‍ തുടങ്ങിയവ കുഞ്ഞുങ്ങളില്‍ നിറംമാറ്റത്തിനു കാരണമാവാം.

നവജാത ശിശുക്കളില്‍ ശരീരത്തിനുണ്ടാകുന്ന നിറംമാറ്റം സാധാരണമാണ്‌. കുഞ്ഞ്‌ ജനിച്ച ഉടനെയും മണിക്കൂറുകള്‍ കഴിഞ്ഞും നിറവ്യത്യാസം കണ്ടു തുടങ്ങാം.

മഞ്ഞ നിറത്തിലും നീലനിറത്തിലുമാണ്‌ കുഞ്ഞുങ്ങളിലെ നിറവ്യത്യാസം പ്രധാനമായും കണ്ടുവരുന്നത്‌. ഇതു കൂടാതെ അപൂര്‍വമായി റോസ്‌ നിറത്തിലും വിളര്‍ച്ചയായും നിറവ്യത്യാസം കാണുന്നു.

ഇത്തരത്തില്‍ നിറം മാറ്റം ഉണ്ടാകുന്നതിന്‌ കാരണങ്ങള്‍ പലതാണ്‌. ഈ നിറം മാറ്റം രോഗവും രോഗലക്ഷണമായും കണ്ടുവരുന്നു. ധമനികള്‍ തിരിഞ്ഞുകിടക്കുക, രക്‌തം അതിന്റെ സ്വാഭാവിക ഒഴുക്കിന്‌ എതിരായി ഒഴുകുക, ഹൃദയത്തിന്റെ പ്രവര്‍ത്തന തകരാര്‍ തുടങ്ങിയവ കുഞ്ഞുങ്ങളില്‍ നിറംമാറ്റത്തിനു കാരണമാവാം.

മഞ്ഞനിറം

കുഞ്ഞിന്റെ ശരീരത്തിലെ സ്വാഭാവിക രക്‌താണുക്കളുടെ ആയുസ്‌ കുറയുന്നതാണ്‌ നവജാത ശിശുക്കളില്‍ മഞ്ഞ നിറം ഉണ്ടാകാന്‍ പ്രധാന കാരണം. സാധാരണഗതിയില്‍ 120 ദിവസമാണു ചുവന്ന രക്‌താണുക്കളുടെ ആയുസ്‌.

എന്നാല്‍ നവജാത ശിശുക്കളില്‍ 80 ദിവസമാകുമ്പോള്‍ ചുവന്ന രക്‌താണുക്കള്‍ നശിക്കുന്നു. ഇതുമൂലം കുഞ്ഞുങ്ങള്‍ക്കു സ്വാഭാവിക നിറം കുറയുകയും ത്വക്കില്‍ മഞ്ഞനിറം പ്രകടമാവുകയും ചെയ്യും. ശരീരത്തില്‍ ബിലിറുബിന്റെ അളവു കൂടുന്നതുകൊണ്ട്‌ കുഞ്ഞിന്‌ മഞ്ഞ നിറം ഉണ്ടാവാം. ഇതിനെ ഹീമോലൈസിസ്‌ എന്നു പറയുന്നു.

കുട്ടി ജനിച്ചുകഴിഞ്ഞ്‌ ഏതു സമയത്താണോ മഞ്ഞ നിറമുണ്ടാകുന്നത്‌ ആ സമയത്തെ അടിസ്‌ഥാനമാക്കിയാണു നിറവ്യത്യാസത്തിന്റെ തീവ്രതയും അത്‌ അപകടകരമാണോയെന്നും തീരുമാനിക്കുന്നത്‌.

വിളര്‍ച്ച

കുഞ്ഞിന്‌ രക്‌തക്കുറവുണ്ടെങ്കില്‍ വിളര്‍ച് വരാനുചള്ള സാധ്യതയുണ്ട്‌. അപ്പോള്‍ കുഞ്ഞിന്റെ നിറം വെളുത്തു വിളറിയിരിക്കും. ഇങ്ങനെ വരുമ്പോള്‍ കുഞ്ഞിന്റെ രക്‌തം പരിശോധിച്ച്‌ ഇരുമ്പിന്റെ അപര്യാപ്‌്തത ഉണ്ടോ എന്ന്‌ തിരിച്ചറിയേണ്ടതാണ്‌.

റോസ്‌നിറം

നവജാത ശിശുവില്‍ രക്‌തത്തിന്റെ അളവു കൂടുന്നതുമൂലം ശരീരത്തിന്‌ റോസ്‌ നിറമുണ്ടാകാന്‍ സാധ്യതയുണ്ട്‌. ശരീരത്തിലെ രക്‌തത്തിന്റെ അളവ്‌ കുറയ്‌ക്കുകയാണ്‌ ഇതിനുള്ള പോംവഴി. പോളിസൈത്തീമിയ എന്നാണ്‌ ഈ അവസ്‌ഥ അറിയപ്പെടുന്നത്‌.

നീലനിറം

കുഞ്ഞിന്റെ ഹൃദയത്തിനോ ശ്വാസകോശത്തിനോ ഉണ്ടാകുന്ന തകരാറാണ്‌ പലപ്പോഴും ശരീരത്തിലുണ്ടാകുന്ന നീലനിറത്തിന്‌ കാരണം. ഇതിന്‌ സൈനോസിസ്‌ എന്നു പറയുന്നു.

ഓക്‌സിജനുമായി സംയോജനം ചെയ്‌ത രക്‌തം ഹൃദയത്തിലൂടെ ഒഴുകാതിരിക്കുന്നതും കുഞ്ഞിനു ശ്വാസോച്‌ഛ്വാസത്തിനു തടസമുണ്ടാകുന്നതുമാണ്‌ ഇതിനു കാരണം.

അപകടസാധ്യത

നവജാത ശിശുവിന്റെ ജനനസമയം കഴിഞ്ഞു സമയം കൂടുന്തോറുമുണ്ടാകുന്ന നിറവ്യത്യാസത്തിന്‌ അപകടസാധ്യത താരതമ്യേന കുറവാണ്‌. അതായതു കുഞ്ഞ്‌ ജനിച്ച്‌ 48 മണിക്കൂര്‍ കഴിഞ്ഞാണു നിറവ്യത്യാസമുണ്ടാകുന്നതെങ്കില്‍ അത്‌ അത്ര ഗൗരവമായി കാണേണ്ടതില്ല.

എന്നാല്‍, 48 മണിക്കൂറില്‍ തഴെ മാത്രം പ്രായമായ കുഞ്ഞിനാണു നിറവ്യത്യാസം ഉണ്ടാകുന്നതെങ്കില്‍ അത്‌ ഗൗരവമായി കാണണം. എന്നാല്‍ സാധാരണയായി വ്യായാമ മുറകളെക്കുറിച്ചും തങ്ങളുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കണം.

ബിലിറുബിന്റെ അളവ്‌ 12 മില്ലി ഗ്രാമിനു മുകളില്‍ വരുന്നതുകൊണ്ടാണ്‌ കുഞ്ഞിനു നിറവ്യത്യാസം വരുന്നതായി കാണുന്നത്‌. നവജാത ശിശുവിന്‌ ആദ്യത്തെ 24 മണിക്കൂറിനുള്ളിലാണു മഞ്ഞ നിറമുണ്ടാകുന്നതെങ്കില്‍ അതിനു കാരണങ്ങള്‍ ഇന്‍ഫെക്ഷന്‍, ആര്‍.എച്ച്‌. ഇന്‍കംപാറ്റബിലിറ്റി മുതലായവയാണ്‌.

സെപ്‌സിസ്‌

രക്‌തത്തിലുണ്ടാകുന്ന അണുബാധയാണിത്‌. അമ്മയുടെയും കുഞ്ഞിന്റെയും രക്‌തഗ്രൂപ്പുകള്‍ വ്യത്യസ്‌തമാണെങ്കില്‍ കുഞ്ഞിനു നിറവ്യത്യാസമുണ്ടാകാനിടയുണ്ട്‌. ഇതിനെ എരിത്രോ ബ്ലാസ്‌റ്റോസിസ്‌ എന്നാണു പറയുന്നത്‌.

ആര്‍.എച്ച്‌. ഇന്‍കംപാറ്റബിലിറ്റി

കുഞ്ഞിന്റെ ശരീരത്തില്‍ അധിക ആന്റിബോഡി ഉണ്ടാകുന്നതു മൂലവും കുഞ്ഞിനു നിറവ്യത്യാസമുണ്ടാകാം. അതായത്‌ കുഞ്ഞിന്റെ രക്‌തഗ്രൂപ്പ്‌ പോസിറ്റീവും അമ്മയുടേത്‌ നെഗറ്റീവും ആകുമ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും രക്‌തങ്ങള്‍ തമ്മില്‍ കലരുന്നതുമൂലം കുഞ്ഞിന്റെ ശരീരത്തില്‍ ആന്റിബോഡിയുടെ അളവ്‌ ക്രമാതീതമായി വര്‍ധിക്കുകയും ഇത്‌ രക്‌തസ്രാവത്തിന്‌ കാരണമാവുകയും ചെയ്യുന്നു. ഇതിനെയാണ്‌ ആര്‍്‌.എച്ച്‌. ഹീമോലൈറ്റിക്‌ ഡിസീസ്‌ എന്നറിയപ്പെടുന്നത്‌്.

ഇത്രയുംതന്നെ അപകടകരമല്ലാത്ത മറ്റൊന്നാണ്‌ എ.ബി.ഓ ഇന്‍കംപാറ്റബിലിറ്റി എന്ന അസ്‌ഥ. ഇതുണ്ടാകുന്നത്‌ കുഞ്ഞിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഒ – യും അമ്മയുടേത്‌ എയോ ബി – യോ ആകുമ്പോഴുമാണ്‌.

ഈ രണ്ടു അവസ്‌ഥകളും കുട്ടിയുടെ ചര്‍മ്മത്തിന്‌ മഞ്ഞനിറമുണ്ടാക്കുന്നു. 24 മണിക്കൂര്‍ കഴിഞ്ഞാണ്‌ നിറവ്യത്യാസമുണ്ടാകുന്നതെങ്കില്‍ അതിനെ യൂറിനറി ഇന്‍ഫെക്‌്ഷന്‍, ന്യുമോണിയ മുതലായവ കാരണമാവുന്നതാണ്‌. ഹീമോഗേ്ലാബിന്റെ ലെവല്‍ കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം.

ചികിത്സകള്‍ പലവിധം

കുഞ്ഞുങ്ങളിലെ നിറംമാറ്റം പരിഹരിക്കുന്നതിന്‌ വിവിധ ചികിത്സാരീതികള്‍ നിലവിലുണ്ട്‌. നിറംമാറ്റത്തിന്റെ സ്വഭാവം അനുസരിച്ചാണ്‌ ചികിത്സ നിശ്‌ചയിക്കുന്നത്‌.

ഫോട്ടോ തെറാപ്പി:

കുഞ്ഞ്‌ ജനിച്ച്‌ എത്ര ദിവസത്തിനകമാണു നിറവ്യത്യാസം കണ്ടു തുടങ്ങിയത്‌ എന്നതിനെ ആശ്രയിച്ചാണു ഈ ചികിത്സ നടത്തുന്നത്‌. പ്രത്യേക തരത്തിലുള്ള ബള്‍ബാണു ഫോട്ടോ തെറാപ്പിയില്‍ ഉപയോഗിക്കുന്നത്‌.

പണ്ടൊക്കെ 45 സെ.മീ. അകലത്തില്‍ പിടിച്ചാണു നിറവ്യത്യാസമുള്ള കുഞ്ഞിനെ പ്രകാശം അടിപ്പിച്ചിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ അതു മാറി കുഞ്ഞിന്റെ ശരീരത്തോട്‌ എത്രയും അടുപ്പിച്ച്‌ വയ്‌ക്കാമോ അത്രയും അടുപ്പിച്ചു വയ്‌ക്കാനാണു ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്‌.

ഫോട്ടോ ഐസോമറേഷന്‍:

ബിലിറുബിനെ ഐസോമറാക്കി മാറ്റുകയാണിവിടെ ചെയ്യുന്നത്‌. അതു ചെയ്യുമ്പോള്‍ അല്‌പസമയത്തിനു ശേഷം വീണ്ടും ബിലിറുബിന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌.

സ്‌ട്രക്‌ചറല്‍ ഐസോമറേഷന്‍:

ബിലിറുബിന്‍ ഇവിടെ ലിമുവേര്‍ഡിന്‍ ആവുകയാണു ചെയ്യുന്നത്‌. പിന്നീടതൊരിക്കലും ബിലിറുബിനായി തിരിച്ചു വരുകയില്ല. ബിലിറുബിന്റെ അളവ്‌ 20 എം.ജി.ക്ക്‌ മുകളിലാകുമ്പോള്‍ തലച്ചോറിന്റെ ആവരണത്തെ പോലും മഞ്ഞ നിറമാക്കി മാറ്റുന്നു. ഇങ്ങനെയുണ്ടായാല്‍ അതു ഫോട്ടോ തെറാപ്പികൊണ്ടു മാറില്ല. അങ്ങനെ വരുമ്പോള്‍ എക്‌സ്ചേഞ്ച്‌ ട്രാന്‍സ്‌ഫ്യൂഷന്‍ വഴി രക്‌തം മാറ്റിവയ്‌ക്കാറുണ്ട്‌.

മരുന്നിന്റെ ഉപയോഗം

വളരെ അപൂര്‍വമായി മാത്രം ഫിനോബാര്‍ബിറ്റാള്‍ മരുന്ന്‌ കുഞ്ഞിനു കൊടുക്കാറുണ്ട്‌. ഇതുകൊണ്ട്‌ മാറിയില്ലെങ്കില്‍ ഇമ്മ്യൂണോ ഗേ്ലാബിലിന്‍ കൊടുക്കുന്നു. 20 ശതമാനം മുതല്‍ 30 ശതമാനം വരെ നിറവ്യത്യാസം പേടിക്കേണ്ടതില്ല.

അതില്‍ കൂടുതലുണ്ടായാലാണ്‌ കുഞ്ഞിനെ ബാധിക്കുന്നത്‌.കുഞ്ഞിനു നിറവ്യത്യാസമുള്ളപ്പോഴും അമ്മയ്‌ക്കു മുലപ്പാല്‍ കൊടുക്കാം. അതുകൊണ്ട്‌ അമ്മയ്‌ക്കോ കുഞ്ഞിനോ കുഴപ്പമൊന്നും വരുന്നില്ല.

– See more at: http://www.mangalam.com/health/kids/411497#sthash.1HGxRnMw.dpuf