നിവിന്‍ പോളി ചിത്രം മൂത്തോന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

0
63

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മൂത്തോന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. മൂത്തോന്‍റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം നിവിന്‍ പോളിയും ഗീതു മോഹന്‍ദാസും ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്‍റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രപശ്ചാത്തലം. ചില ഫാന്റസി രംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് മൂത്തോന്‍. ലക്ഷദ്വീപിലെ ജിസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായ നിവിന്‍ പ്രത്യേക പരിശീലനവും നേടി. ശോഭിത ധുലിപുലയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ മുംബൈയിലും രണ്ടാം ഷെഡ്യൂള്‍ ലക്ഷദ്വീപിലും മൂന്നാം ഷെഡ്യൂല്‍ ഫോര്‍ട്ട് കൊച്ചിയിലുമായിരുന്നു. ആദ്യം ഇന്‍ഷാ അള്ളാഹ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here