നി​കു​തി ഏ​കീ​ക​രി​ച്ചു: ഭക്ഷണവില ഇന്നു മുതല്‍ കുറയും

0
27

 

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു​മു​ത​ല്‍ ഇ​ത്തി​രി ആ​ശ്വാ​സ​ത്തോ​ടെ ഹോ​ട്ട​ലി​ല്‍ ക​യ​റാം. ഇ​ന്ന​ലെ വ​രെ കൈ​പൊ​ള്ളി​ച്ച ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ബു​ധ​നാ​ഴ്​​ച മു​ത​ല്‍ കു​റ​യും. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ള്‍ ഒ​ഴി​കെ എ​ല്ലാ റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്കും ജി.​എ​സ്.​ടി അ​ഞ്ച്​ ശ​ത​മാ​ന​മാ​യി ഏ​കീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്. 75 ല​ക്ഷം വ​രെ വി​റ്റു​വ​ര​വു​ള്ള എ.​സി റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍​ക്ക്​ 18 ശ​ത​മാ​ന​വും നോ​ണ്‍ എ.​സി​യി​ല്‍ 12 ശ​ത​മാ​ന​വും ആ​യി​രു​ന്നു നി​ല​വി​ലെ നി​കു​തി. അ​തി​ല്‍ താ​ഴെ​യു​ള്ള​വ​ക്ക്​ അ​ഞ്ചു ശ​ത​മാ​ന​വും. ഇ​വ​ക്കെ​ല്ലാം നി​കു​തി ഏ​കീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വിന്​ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ​ പ്രാ​ബ​ല്യ​മു​ണ്ടെ​ന്നും നി​കു​തി​വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ള്‍ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.
പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ല്‍ 28 ശ​ത​മാ​നം നി​കു​തി തു​ട​രും. ​നി​കു​തി കു​റ​യു​ന്ന​തോ​െ​ടാ​പ്പം ഹോ​ട്ട​ലു​ക​ള്‍​ക്ക്​ ഇ​ന്‍​പു​ട്ട്​ ടാ​ക്​​സ്​ ​െക്ര​ഡി​റ്റ്​ അ​നു​വ​ദി​ക്കി​ല്ല. 500 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വാ​ട​ക ഇൗ​ടാ​ക്കു​ന്ന മു​റി​ക​ള്‍​ക്ക്​ നി​കു​തി 18 ശ​ത​മാ​ന​മാ​യി തു​ട​രും. ഒൗ​ട്ട്​​ഡോ​ര്‍ കാ​റ്റ​റി​ങ്ങി​നും 18 ശ​ത​മാ​ന​മാ​യി​രി​ക്കും. ഇ​തി​ന്​ പു​റ​മെ നി​ത്യോ​പ​യോ​ഗ​മ​ട​ക്കം 200 ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി​യും കു​റ​ച്ചി​ട്ടു​ണ്ട്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങള്‍ ഉ​ള്‍​പ്പെ​ടെ 178 ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്ലാ​ബാ​യ 28 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന്​ 18 ശ​ത​മാ​ന​മാ​യാ​ണ്​ കു​റ​ച്ച​ത്. 228 ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന 28 ശ​ത​മാ​നം സ്ലാ​ബി​ല്‍ ഇ​നി 50 എ​ണ്ണം മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു.
ചൂ​യി​ങ്​​ഗം, ചോ​ക്ലേ​റ്റ്, ഷാം​പൂ, ഡി​യോ​ഡ​റ​ന്‍​റ്, ഷൂ ​പോ​ളി​ഷ്, സോ​പ്പു​പൊ​ടി, ആ​രോ​ഗ്യ പാ​നീ​യ​ങ്ങ​ള്‍, മാ​ര്‍​ബി​ള്‍, ഗ്രാ​നൈ​റ്റ്, സാ​നി​റ്റ​റി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, വ​യ​ര്‍, കേ​ബി​ള്‍, സൗ​ന്ദ​ര്യ​വ​ര്‍​ധ​ക വ​സ്​​തു​ക്ക​ള്‍, റി​സ്​​റ്റ്​ വാ​ച്ച്‌, കാ​പ്പി, ക​സ്​​റ്റാ​ര്‍​ഡ്​ പൗ​ഡ​ര്‍, ഡ​െന്‍റ​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍, വി​ഗ്, രോ​മ​ക്കു​പ്പാ​യം, കു​ക്ക​ര്‍, സ്​​റ്റൗ, ബ്ലേ​ഡ്, വാ​ട്ട​ര്‍​ഹീ​റ്റ​ര്‍, ബാ​റ്റ​റി, ക​ത്തി, ക​ണ്ണ​ട, മെ​ത്ത തു​ട​ങ്ങി​യ​വ​യാ​ണ്​ 28ല്‍​നി​ന്ന്​ 18 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ഞ്ഞ​ത്.
ഗ്രൈ​ന്‍​ഡ​റു​ക​ള്‍, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നി​കു​തി 28ല്‍​നി​ന്ന്​ 12 ആ​യും പാ​ല്‍​ക്ക​ട്ടി, റി​ഫൈ​ന്‍​ഡ്​ പ​ഞ്ച​സാ​ര, പി​സ്​​ത ക​റി പേ​സ്​​റ്റ്, പ്ര​മേ​ഹ രോ​ഗി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണം, മെ​ഡി​ക്ക​ല്‍ ഗ്രേ​ഡ്​ ഒാ​ക്​​സി​ജ​ന്‍, അ​ച്ച​ടി​മ​ഷി, ഹാ​ന്‍​ഡ്​ ബാ​ഗ്, തൊ​പ്പി, ക​ണ്ണ​ട, ക​ണ്ണ​ട ഫ്ര​യിം, ചൂ​ര​ല്‍-​മു​ള ഫ​ര്‍​ണി​ച്ച​റു​ക​ള്‍ തു​ട​ങ്ങി 13 ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി 18ല്‍​നി​ന്ന്​ 12 ശ​ത​മാ​ന​മാ​യും കു​റ​ച്ചു. ച​മ്മ​ന്തി​പ്പൊ​ടി, അ​രി മി​ഠാ​യി, ഉ​രു​ള​ക്കി​ഴ​ങ്ങു​പൊ​ടി,​ ൈഫ്ല ​സ​ള്‍​ഫ​ര്‍ തു​ട​ങ്ങി​യ​വ 18ല്‍​നി​ന്ന്​ അ​ഞ്ച്​​ ശ​ത​മാ​ന​മാ​യും കു​റ​ച്ചു.
ചിര​കി​യ​ തേ​ങ്ങ, ഇ​ഡ്​​ഡ​ലി-​ദോ​ശ​മാ​വ്, തു​ക​ല്‍, ക​യ​ര്‍, മീ​ന്‍​വ​ല തു​ട​ങ്ങി​യ ആ​റ്​ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി 12ല്‍​നി​ന്ന്​ അ​ഞ്ചു ശ​ത​മാ​ന​മാ​ക്കി. കാ​ലി​ത്തീ​റ്റ, ഉ​ണ​ക്ക​മീ​ന്‍, ചി​ര​ട്ട തു​ട​ങ്ങി ആ​റു ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ നി​കു​തി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here