നീരജ് മാധവ് വിവാഹിതനാകുന്നു

0
119

നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച്‌ ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി ദീപ്തിയാണ് വധു. 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നീരജ് പിന്നീട് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്കര തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ച താരം നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്‍റെ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here