നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

0
105

അജോയ് വര്‍മ്മ-മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി‍‌. തന്‍റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ ട്രെയിലര്‍ പുറത്തിറക്കി. സസ്പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലറിലും നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നു. ദസ്തോല, എസ് ആര്‍ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാളചിത്രമാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാജു തോമസ് തിരക്കഥ നിര്‍വഹിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു. ബിഗ്ബജറ്റ് ചിത്രം ഒടിയനൊപ്പമാണ് ലാല്‍ ഈ ചിത്രത്തിലും അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here