നീരൊഴുക്കില്‍ കുറവ് ; ഇടുക്കി അണക്കെട്ടില്‍ ജല നിരപ്പ് കുറയുന്നു

0
292

ഇടുക്കി : ഇടുക്കി അണക്കെട്ടില്‍ ജല നിരപ്പ് കുറയുന്നു. 2401.86 അടി എന്ന നിലയിലേക്ക് ഇടുക്കിയിലെ ജലനിരപ്പ് താണിട്ടുണ്ട്. സെക്കന്‍റില്‍ 520 ഘന മീറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മഴയ്ക്ക് ഇടക്ക് ശമനമുണ്ടെന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുവന്നിട്ടുണ്ട്. 600 ഘനമീറ്റര്‍ ഷട്ടറുകള്‍ വഴിയും 114 പവര്‍ ഹൗസ് വഴിയും തുറന്നുവിട്ടിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് ഇനിയും കുറയും. ശക്തമായി മഴ ഉണ്ടെങ്കില്‍ മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയുള്ളൂ.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍ തുടരുകയാണ്. 3890 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍നിന്ന് 1684 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ ഇന്നലത്തെ അപേക്ഷിച്ച്‌ കുറവുണ്ടായിട്ടുണ്ട്. ഈ കുറവും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാന്‍ കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here