നെല്ലിക്കയിലെ ആരോഗ്യ ഗുണങ്ങള്‍

0
71

ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതിയാകും. ഇതിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മെനപ്പോസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് നെല്ലിക്കജ്യൂസ് ദിവസവും കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്റെ ലെവല്‍ കുറയുകയും നല്ല കൊളസ്ട്രോള്‍ ലെവല്‍ കൂടുകയും ചെയ്യുമെന്നാണ്. നെല്ലിക്കയിലുള്ള മെഡിസിനല്‍, തെറാപ്പി ഗുണങ്ങള്‍ പനി, ജലദോഷം പോലുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഉത്തമമാണ്.കാന്‍സറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്റീവ് എഫക്‌ട് നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റി ഓക്സിഡന്റുകളും ആന്റിമ്യൂട്ടാജെനിക്കുകളും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. ഇടയ്ക്കിടെ വായ്ക്കകത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അള്‍സറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്ക്കുണ്ട്. ഇവയിലുള്ള ആന്റിഓക്സിഡന്റുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അള്‍സറിന് ശമനം ഉണ്ടാക്കുന്നത്.നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളും ഇടതൂര്‍ന്ന കറുത്ത മുടിയിഴകള്‍ സ്വന്തമാക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്.ഇതിലുള്ള ആന്റി ഓക്സിഡേറ്റീവ് ഘടകങ്ങള്‍ ചര്‍മകാന്തി വര്‍ധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here