നൈജീരിയ- അര്‍ജന്റീന സൗഹൃദ മത്സരം: അര്‍ജന്റീനക്ക് തോല്‍വി

0
40

 

നൈജീരിയയുമായുള്ള സൌഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് നൈജീരിയ അര്‍ജന്റീനയെ അട്ടിമറിച്ചത്. അലക്സ് ഇവോബിയുടെ ഇരട്ടഗോളാണ് നൈജീരിയക്ക് ജയമൊരുക്കിയത്. വരുന്ന ലോകകപ്പിന് വേദിയാകുന്ന ക്രാസ്നോഡാറില്‍ മാസ്മരിക തിരിച്ചുവരവിലൂടെയാണ് നൈജീരിയ അര്‍ജന്റീനയെ അട്ടിമറിച്ചത്.
ലയണല്‍ മെസിയെ കൂടാതെയിറങ്ങിയ അര്‍ജന്റീനയാണ് മത്സരത്തില്‍ ആദ്യം അക്കൌണ്ട് തുറന്നത്. ഇരുപത്തിയേഴാം മിനുട്ടില്‍ എവര്‍ ബനേഗയായിരുന്നു സ്കോറര്‍. മുപ്പത്തിയാറാം മിനുട്ടില്‍ സെര്‍ജിയോ അഗ്വീറോ ലീഡ് രണ്ടാക്കി.
ആദ്യ പകുതിയവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ബാക്കി നില്‍ക്കെ ആഴ്സണല്‍ താരം ഇഹനാച്ചോയിലൂടെ നൈജീരിയ ഗോളടി തുടങ്ങി. അന്പത്തിരണ്ടാം മിനുട്ടില്‍ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം അലക്സ് ഇവോബി നൈജീരിയയെ ഒപ്പമെത്തിച്ചു. രണ്ട് മിനുട്ടിനകം ഇഡോവുവിലൂടെ നൈജീരിയ ലീഡെടുത്തു. എഴുപത്തിമൂന്നാം മിനുട്ടില്‍ ഇവോബി ഇരട്ടഗോള്‍ നേടി നൈജീരിയയുടെ വിജയമുറപ്പിച്ചു. പ്രതിരോധ നിരയുടെ പിഴവുകളാണ് മത്സരത്തില്‍ അര്‍ജന്റീനക്ക് തിരിച്ചടിയായത്

LEAVE A REPLY

Please enter your comment!
Please enter your name here