നൊവാക് ജോക്കോവിച്ച്‌ റോജേഴ്‌സ് കപ്പില്‍ നിന്നും പുറത്തായി

0
83

വിംബിള്‍ഡണ്‍ ചാമ്ബ്യനും, ഒമ്ബതാം സീഡുമായ നൊവാക് ജോക്കോവിച്ച്‌ റോജേഴ്‌സ് കപ്പില്‍ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് ആണ് നൊവാക്കിനെ മൂന്ന് സെറ്റുകളില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 6-3,6-7,6-3. വാവ്‌റിങ്കയെ തോല്‍പ്പിച്ച്‌ നദാലും, ഇസ്‌നറെ തോല്‍പ്പിച്ച്‌ കാച്ചനോവും, കനേഡിയന്‍ പ്രതീക്ഷയായ ഷാപ്പവലോവിനെ തോല്‍പ്പിച്ച്‌ റോബിന്‍ ഹാസേയും, ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചും, ജര്‍മ്മനിയുടെ സ്വരേവും അവസാന എട്ടില്‍ ഇടം നേടിയിട്ടുണ്ട്.

വനിതകളില്‍ ഒന്നാം നമ്ബര്‍ താരം സിമോണ ഹാലെപ്പാണ് വീനസിനെ തോല്‍പ്പിച്ചത്. ഷറപ്പോവയെ തകര്‍ത്ത് ഗ്രാസിയയും, ബെര്‍ട്ടന്‍സും, സ്വിറ്റൊലിനയും, മെര്‍ട്ടന്‍സും അവസാന എട്ടില്‍ ഇടം നേടി.

പുരുഷ ഡബിള്‍സില്‍ ആന്‍ഡേഴ്‌സന്‍-ജോക്കോവിച്ച്‌ സഖ്യവും വിംബിള്‍ഡണ്‍ ചാമ്ബ്യന്മാരായ സോക്ക്-ബ്രയാന്‍ സഖ്യങ്ങളും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here