ന്യൂ ജഴ്​സിയില്‍ സ്​കൂള്‍ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്‌​ രണ്ട്​ മരണം

0
80

ന്യൂജഴ്​സി: യു.എസിലെ ന്യൂ ജഴ്​സിയില്‍ പഠനയാത്രക്ക്​ കുട്ടികളുമായി പോയ സ്​കൂള്‍ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്‌​ അധ്യാപികയും വിദ്യാര്‍ഥിയും മരിച്ചു. അപകടത്തില്‍ 43 പേര്‍ക്ക്​ പരിക്കേറ്റു. ന്യൂജഴ്​സിയിലെ മൗണ്ട്​ ഒലിവ്​ നഗരത്തില്‍ വ്യാഴാഴ്​ച രാവിലെ 10.20ഒാടെയാണ്​ സംഭവം. ഇടിയുടെ ആഘാതത്തില്‍ ബസി​​െന്‍റ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.പരാമസിലെ ഇൗസ്​റ്റ്​ ബ്രൂക്ക്​ മിഡില്‍ സ്​കൂളില്‍ നിന്ന് വാട്ടര്‍ലൂ ഗ്രാമത്തിലേക്ക്​ പോവുകയായിരുന്ന സ്​കൂള്‍ ബസാണ്​ അപകടത്തില്‍പെട്ടത്. അഞ്ചാം തരത്തില്‍പഠിക്കുന്ന കുട്ടികളാണ്​ ബസിലുണ്ടായിരുന്നത്​.​ ബസില്‍38 വിദ്യാര്‍ഥികളും ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ്​ മുതിര്‍ന്നവരുമായിരുന്നു ഉണ്ടായിരു​ന്നത്​. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here