പട്ടാപ്പകല്‍ നടുറോഡില്‍ കത്തിയുമായി മോഷ്ടാവ്; പ്രതിരോധിച്ച് യുവതി

0
93

മുഖത്തേക്കും മാറിലേക്കും കത്തി കുത്തിക്കയറ്റാന്‍ ശ്രമിച്ച അക്രമിയുടെ കയ്യില്‍നിന്നു പിടിവിടാതെ അവള്‍ സ്വയം ചെറുക്കുകയായിരുന്നു. ചൈനയിലെ ഷാന്‍ക്സി പ്രവിശ്യയിലെ ഡട്ടോങ് സിറ്റിയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ കൈയിലെ ബാഗ് മോഷ്ടിക്കാന്‍ അക്രമി ശ്രമിച്ചത്.ഒരു കൈ കൊണ്ട് ബാഗ് തട്ടിപ്പറിക്കാനും മറ്റേ കൈയില്‍ കത്തിയുമായി ആക്രമിക്കാന്‍ ശ്രമിച്ച അക്രമിയുടെ കയ്യില്‍ യുവതി ബലമായി പിടിച്ച് പ്രതിരോധിച്ചതിനാല്‍ യുവതിയുടെ ജീവന്‍ അപകടത്തിലായില്ല. പിന്നീട് അക്രമം കണ്ട് ഓടിവന്ന ഒരു വഴിയാത്രക്കാരന്‍ മുഖംമൂടിധാരിയെബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു.