പഠനം നിര്‍ത്തി ലക്ഷ്മി മേനോന്‍ സിനിമയില്‍ സജ്ജീവമാകുന്നു.

0
47

തമിഴകത്ത് ഏറ്റവും തിരക്കുള്ള നടിയാണ് മലയാളിയായ ലക്ഷ്മി മേനോന്‍. കൊമ്പന്‍, വേതാളം, മിരുതന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ലക്ഷ്മിയ്ക്ക് ഇപ്പോള്‍ സിനിമയില്‍ തിരക്ക് കൂടിയിരിക്കുകയാണ്. പ്ലസ് ടുവിന് നല്ല മാര്‍ക്കോടെ പാസായ ലക്ഷ്മി മേനോന്‍ കൊച്ചിയില്‍ ഒരു കോളെജില്‍ ഉപരിപഠനത്തിന് ചേര്‍ന്നിരുന്നെങ്കിലും മിക്കദിവസവും അവധിയാണ്.ഷൂട്ടിങ് തിരക്കു കാരണം ലക്ഷ്മി മേനോന് പഠനത്തിന്റെ ഭാഗമായി ചെയ്ത് തീര്‍ക്കേണ്ട പ്രൊജക്ടുകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അവസാനം കോളെജ് മാനേജ്മെന്റ് ലക്ഷ്മിയുടെ വീട്ടില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് ലക്ഷ്മി മേനോന്‍. വിജയ് സേതുപതി നായകനാകുന്ന രക്കയാണ് ലക്ഷ്മിയുടെ പുതിയ ചിത്രം.