പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്ക് നേരെയുണ്ടായ ചവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

0
92

പെഷവാര്‍ : പാകിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്ക് നേരെയുണ്ടായ ചവേറാക്രമണത്തില്‍ പ്രമുഖ പ്രാദേശിക നേതാവ് ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അവാമി നാഷണല്‍ പാര്‍ട്ടി (എ.എന്‍.പി) റാലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടയത്. എന്‍.എന്‍.പി നേതാവായ ഹാറൂണ്‍ ബിലൗര്‍ ആണ് കൊല്ലപ്പെട്ട നേതാവ്. 65 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജൂലൈ 25 ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പില്‍ പ്രവിശ്യാ അസംബ്ലി സ്ഥാനാര്‍ഥിയിരുന്നു ബിലൗര്‍. ഇദ്ദേഹത്തിന്‍റെ പിതാവ് ബഷീര്‍ ബിലൗറും ഒരു പ്രമുഖ എന്‍.എന്‍.പി നേതാവായിരുന്നു. 2012 ലുണ്ടായ ഒരു ചാവേര്‍ ആക്രമണത്തില്‍ ബഷീര്‍ കൊല്ലപ്പെടുകയായിരുന്നു. 200 ഓളം വരുന്ന അനുയായികളെ ബിലൗര്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന സമയത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ജൂലൈ 25ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്പായി സുരക്ഷാ ഭീഷണിയുണ്ടെന്ന് പാക്കിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരാവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here