പാകിസ്ഥാന്‍ ഫുട്ബോള്‍ പരിശീലകനായി ബ്രസീല്‍ സ്വദേശി

0
183

പാകിസ്ഥാന്‍ പുതിയ ഫുട്ബോള്‍ പരിശീലകനെ നിയമിച്ചു. ബ്രസീല്‍ സ്വദേശിയായ ജോസെ അന്റോണിയോ നൊഗുയേരയാണ് പാകിസ്ഥാന്റെ ചുമതയേറ്റെടുക്കാന്‍ ഒരുങ്ങുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് പാകിസ്ഥാനുമായി നൊഗുയേര കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മുമ്ബ് സെന്റ് കിറ്റ്സ്, ഗുനിയ, സിയെരിയ ലിയോണ്‍ എന്നീ രാജ്യാന്തര ടീമുകളെ പരിശീലിപ്പിച്ച വ്യക്തിയാണ് നൊഗുയേര.
ഫൈസല്‍ സലെ 2003ല്‍ പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ തലപ്പത്ത് എത്തിയതിനു ശേഷമുള്ള 13ആം പാകിസ്ഥാന്‍ ഹെഡ് കോച്ച്‌ നിയമനമാണിത്. പുതിയ പരിശീലകന്‍റെ ശംബളത്തിന്‍റെ 70 ശതമാനം ബഹ്റൈന്‍ ആകും നല്‍കുക. പാകിസ്ഥാനിലും കൂടെ വിദേശ പരിശീലകനായതോടെ സാഫ് രാജ്യങ്ങളില്‍ ഏഴില്‍ അഞ്ചിലും വിദേശ പരിശീലകര്‍ ആയി.

LEAVE A REPLY

Please enter your comment!
Please enter your name here