പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് സഹായ ഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

0
41

 

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് സഹായ ഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ ചികിത്സ തേടുന്നതിനായി മൂന്ന് പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് മെഡിക്കല്‍ വീസ അനുമതിക്കുമെന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉറപ്പു നല്‍കി. മെഡിക്കല്‍ വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സുഷമയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെഡിക്കല്‍ വീസ അനുവദിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്.
ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇമ്രാന്‍ അലി, മുഹമ്മദ് ഹസന്‍ എന്നിവര്‍ക്കും സിഷാനുമാണ് ഇന്ത്യ മെഡിക്കല്‍ വീസ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയത്. ഇവരോട് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ഉടന്‍ ബന്ധപ്പെടാനും സുഷമ സ്വരാജ് നിര്‍ദേശം നല്‍കി. ഇമ്രാന്‍ അലിക്കു അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും തന്‍റെ മകന്‍റെ ജീവന്‍ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇമ്രാന്‍റെ പിതാവ് ഖുറാന്‍ അലിയാണ് സുഷമയെ സമീപിച്ചത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് 12 വയസുള്ള മുഹമ്മദ് ഹസനു മെഡിക്കല്‍ വീസ അനുവദിക്കുന്നത്. ഇരുവരും ട്വിറ്ററിലൂടെ സുഷമയെ സമീപിച്ചത്.
ഭാര്യയ്ക്കു മെഡിക്കല്‍ വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഷാന്‍ സുഷമയെ സമീപിച്ചത്. തന്‍റെ ഭാര്യയ്ക്കു ചെന്നൈയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിയായി മെഡിക്കല്‍ വീസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിഷാന്‍ സുഷമയെ സമീപിച്ചത്.പാക്കിസ്ഥാന്‍ പൗരനായ ഗുലാം റഹിമിനു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ വീസ അനുവദിച്ചതായും സുഷമ സ്വരാജ് അറിയിച്ചു. കഴിഞ്ഞ മാസവും മൂന്നു പാക് പൗരന്മാര്‍ക്ക് ഇന്ത്യ മെഡിക്കല്‍ വീസ അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here