പാനമെയ്‌ക്കെതിരെ അർജന്‍റീനക്ക് തകര്‍പ്പന്‍ ജയം

0
39

ചിക്കാഗോ: മിന്നും താരം ലയണൽ മെസിയുടെ ട്രിപ്പ്ൾ ഗോളിൽ അർജന്‍റീനക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അർജന്‍റീന പാനമയെ തോല്‍പിച്ചത്‌. ലയണൽ മെസി മൂന്നു ഗോളുകളും നികോളോസ് ഒാട്ടമെൻഡിയും സെർജിയോ അഗീറോയും ഒാരോ ഗോളുകളും നേടി.
ലോകോത്തര താരം മെസി 68, 78, 87 മിനിട്ടുകളിലാണ് പാനമയെ വരുതിയിലാക്കിയത്. മത്സരം ആരംഭിച്ച് ഏഴാം മിനിട്ടിൽ ഒാട്ടമെൻഡിയും കളിയുടെ 90ാം മിനിട്ടിൽ അഗീറോയും ഗോളുകൾ നേടി അർജന്‍റീനിയൻ ആധിപത്യം ഉറപ്പിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പാനമ മികച്ച കളിയാണ് പുറത്തെടുത്തത്. 31ാം മിനിട്ടിൽ അനിബൽ ഗോഡോയ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയെങ്കിൽ പത്ത് കളിക്കാരുമായി അർജന്‍റീനയെ പാനമ വിറപ്പിക്കുക തന്നെ ചെയ്തു. മെസി പകരക്കാരനായി ഇറങ്ങിയതോടെ മത്സരത്തിൽ അർജന്‍റീന സമ്പൂർണ ആധിപത്യം പുലർത്തുകയായിരുന്നു.