പാനാസോണിക്ക് Eluga I5 വിപണിയില്‍ വില 6,499

0
37

 

പാനാസോണിക്കിന്‍റെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് പാനാസോണിക്ക് Eluga I5.കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണിത് .6,499 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണിന്‍റെ വിപണിയിലെ വിലവരുന്നത് .ഇതിന്‍റെ പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .
5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .അതുകൂടാതെ 2 ജിബിയുടെ റാം ഇതിനുണ്ട് .അതുകൊണ്ടുതന്നെ ആവറേജ് പെര്‍ഫോമന്‍സ് ഈ ഫോണില്‍ നിന്നും പ്രതീക്ഷിക്കാം .16ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇത് കാഴ്ചവെക്കുന്നത് .128 ജിബിവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .
ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് . 2500 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നത് .ആന്‍ഡ്രോയിഡ് 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തിക്കുന്നത് .MediaTek MTK6737 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .ഒരു ചെറിയ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു മോഡല്‍ തന്നെയാണ് ഇപ്പോള്‍ പാനാസോണിക്ക് പുറത്തിറക്കിയ ഈ പുതിയ മോഡല്‍ .നിലവില്‍ ഈ സ്മാര്‍ട്ട് ഫോണിനെ താരതമ്മ്യം ചെയ്യുവാന്‍ റെഡ്മിയുടെ 4a,കൂള്‍പാഡ് പോലെയുള്ള മോഡലുകള്‍ മാത്രമേയുള്ളു .

LEAVE A REPLY

Please enter your comment!
Please enter your name here