പാരിസ് ഭീകരാക്രമണം: ഇരകളുടെ ഓര്‍മയില്‍ കണ്ണീരണിഞ്ഞു ഫ്രാന്‍സ്

0
157

 

ഫ്രാന്‍സ്:പാരിസ് ഭീകരാക്രമണത്തിലെ ഇരകളുടെ ഓര്‍മയ്ക്ക് മുന്‍പില്‍ കണ്ണീരൊഴുക്കി ഫ്രാന്‍സ്. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുസ്മരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 2015ലാണ് ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണമുണ്ടായത്.
ഭീകരാക്രമണം നടന്ന കഫേകളിലും റെസ്റ്റോറന്‍റുകളിലുമാണ് ഇന്നലെ അനുസ്മരണം നടന്നത്. രാവിലെ 11 മണിക്ക് ബറ്റാക്ലാന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, മുന്‍പ്രസിഡന്‍റ് ഫ്രാന്‍സിസ് ഹോളണ്ടെ തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്ലപ്പെട്ടവരുടെ സ്മാരകത്തിന് മുന്‍പില്‍ അവര്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
ആക്രമണത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന സലാഹ് അബ്ദെസ്സലാം എന്നയാള്‍ നേരത്തെ പിടിയിലായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണ്. 2015 നവംബറില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെടുകയും 350ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here