പാല്‍ ഉപയോഗിക്കുന്നതിലെ ആരോഗ്യഗുണങ്ങളും ദോഷങ്ങളും

0
82

ആരോഗ്യം വര്‍ദ്ധിപ്പിക്കാനാണ് നമ്മള്‍ പാല്‍ കുടിയ്ക്കുന്നത്. എന്നാല്‍ പാല്‍ ഉപേക്ഷിച്ചാലും ചില ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പാല്‍ ഉപയോഗം കുറച്ചാല്‍ അമിതവണ്ണം കുറയ്ക്കാവുന്നതാണ്. പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ മറ്റൊരു രൂപമാണ് ലാക്‌റ്റോസ്. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശരീരത്തിലെ ഷുഗറിന്‍റെ അളവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ലാക്‌റ്റോസ് അടങ്ങിയിട്ടുള്ള പാല്‍ നിര്‍ത്താവുന്നതാണ്. പാലിലെ ലാക്ടോസ് ദഹനത്തിന് പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. ദഹനസംബന്ധമായ പല പ്രശ്‌നങ്ങളും പാല്‍ സൃഷ്ടിക്കാറുണ്ട്.
പാല്‍ കഴിയ്ക്കുന്നത് എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പാല്‍ കൂടുതലായി കുടിയ്ക്കുന്നവരിലാണ് എല്ലിന് പൊട്ടലും തേയ്മാനവും കൂടുതലായി സംഭവിയ്ക്കുന്നത് എന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
ക്യാന്‍സര്‍ ഉണ്ടാക്കുന്നതിനും പാല്‍ കാരണമാകുന്നു. ഇതിലടങ്ങിയിട്ടുള്ള ഹോര്‍മോണുകളാണ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നത്. അതുകൊണ്ട് പാലിന്‍റെ ഉപയോഗം കുറച്ചാല്‍ ക്യാന്‍സറിനെയും ഇല്ലാതാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here