പി.ജെ. ജോസഫ് ഉമ്മന്‍ ചാണ്ടിയുമായി കൂടികാഴ്ച നടത്തി

0
403

തിരുവനന്തപുരം: കേരളകോണ്‍ഗ്രസ് (എം)ലെ ലോക്സഭാ സീറ്റ് തര്‍ക്കം മുറുകുന്നതിനിടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ ജഗതിയിലുള്ള ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പി.ജെ. ജോസഫും, മോന്‍സ് ജോസഫും എത്തിയത്. നേതാക്കള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുകയാണ്.
മാണിയുമായി ഇടഞ്ഞു നില്‍ക്കുന്ന ജോസഫിനെ യു.ഡി.എഫില്‍ പിടിച്ചു നിറുത്താനുള്ള ശ്രമം ഇന്നലെ മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നുണ്ട്. മാണിയെക്കാളും ജോസഫിനെ തന്നെയാണ് കോണ്‍ഗ്രസിനും താല്‍പര്യം. പാര്‍ട്ടി പിളര്‍ത്തിയാല്‍ കൂറുമാറ്റ നിയമത്തില്‍ കുടുങ്ങി എം.എല്‍.എ സ്ഥാനം ജോസഫിന് നഷ്‌ടമാകും. അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here