പുതിയ ബ്രിയോ ഇലക്‌ട്രിക് കാറുമായി ഹോണ്ട രംഗത്ത്

0
78

ഹോണ്ട പുതിയ ഇലക്‌ട്രിക് കാറുമായി എത്തുന്നു. ഇലക്‌ട്രിക് വാഹനങ്ങളെ കുറഞ്ഞവിലയ്ക്ക് ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹാച്ച്‌ബാക്കിന്റെ നിര്‍മാണം നടത്തുന്നത്. ഇതുകൂടാതെ ലിഥിയം അയേണ്‍ ബാറ്ററിയുടെ ഒരു നിര്‍മാണ യൂണിറ്റും തുടങ്ങാനുള്ള പദ്ധതിയിലാണ് ഹോണ്ട.പുതിയ ഇലക്‌ട്രിക് കാറിന്റെ നിര്‍മാണം പ്രാദേശികമായിട്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ ഇലക്‌ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും നിരത്തിലിറങ്ങുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹോണ്ടയുടെ ഈ നീക്കം. 2030 ആകുന്നതോടെ ഹോണ്ട നിര്‍മ്മിക്കുന്നതില്‍ 65 ശതമാനവും ഇലക്‌ട്രിക് കാറുകളായിരിക്കും എന്ന പ്രഖ്യാപനമാണ് കമ്ബനി നടത്തിയിരിക്കുന്നത്.
അര്‍ബന്‍ ഇവി, സ്പോര്‍ട്സ് ഇവി എന്ന കോണ്‍സ്പെറ്റുകളെ ഹോണ്ട അടുത്തിടെ അവതരിപ്പിച്ചു. ഇതിന്റെ പ്രോഡക്ഷന്‍ പതിപ്പുകളെയും ഭാവിയില്‍ പ്രതീക്ഷിക്കാം. പുത്തന്‍ തലമുറ ബ്രിയോ ഹാച്ച്‌ബാക്കിനെ വിപണിയിലറക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട, ഇതും ഇലക്‌ട്രിക് പതിപ്പാകുമെന്നാണ് സൂചന. ഹോണ്ടയുടെ ഈ ആദ്യ ഇലക്‌ട്രിക് പതിപ്പ് 2020 ഓടെയായിരിക്കും വിപണിയിലെത്തുക. ലോകത്തെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന വിപണിയായി ഇന്ത്യ വളരുകയാണ്. പ്രമുഖ വാഹന നിര്‍മാതാക്കള്‍ പുതിയ ഇലക്‌ട്രിക് വാഹനം ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here