പുതിയ മോട്ടോര്‍സൈക്കിളുകളുമായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍

0
35

 

‘ഇതാണ് ഞങ്ങളുടെ പുതിയ മോട്ടോര്‍സൈക്കിളുകള്‍..’ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളെ മറയ്ക്ക് പുറത്ത് അവതരിപ്പിക്കവെ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞ ഈ വാക്കുകള്‍ ബുള്ളറ്റ് പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു.എന്‍ഫീല്‍ഡിന്‍റെ പുതിയ ബൈക്ക് വരുന്നൂ എന്ന് ബൈക്ക് പ്രേമികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. ഒടുവില്‍ 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ രണ്ട് പുത്തന്‍ അവതാരങ്ങളെയും റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ചിരിക്കുകയാണ്.ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 – ലോകമെമ്ബാടുമുള്ള ആരാധകര്‍ക്കായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ സമര്‍പ്പണം. കമ്ബനി അടുത്തിടെ അവതരിപ്പിച്ച പാരലല്‍ ട്വിന്‍ എഞ്ചിനുകളിലാണ് ഇരു മോട്ടോര്‍സൈക്കിളുകളും അണിനിരക്കുന്നത്.നാല് പതിറ്റാണ്ടിന് ശേഷം ട്വിന്‍ സിലിണ്ടര്‍ എഞ്ചിനുകളിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ തിരിച്ച്‌ വരവാണ് പുതിയ 650 സിസി പാരലല്‍ ട്വിന്‍ എഞ്ചിനുകള്‍.7,100 rpm ല്‍ 46.3 bhp കരുത്തും 4,000 rpm ല്‍ 52 Nm torque ഉം ഉത്പാദിപ്പിക്കുന്ന പാരലല്‍ ട്വിന്‍ എഞ്ചിനാണ് പുതിയ ഇന്റര്‍സെപ്റ്ററില്‍ ഒരുങ്ങുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇന്റര്‍സെപ്റ്ററില്‍ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നതും.സമാനമായി 7,100 rpm ല്‍ 46.3 bhp കരുത്തും 4,000 rpm ല്‍ 52 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് കോണ്‍ടിനന്റല്‍ ജിടിയുടെ പാരലല്‍ ട്വിന്‍ എഞ്ചിനും. 6 സ്പീഡ് ഗിയര്‍ബോക്സാണ് കോണ്‍ടിനന്റല്‍ ജിടി 650 യിലും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്.റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് വേഗത പോരായെന്ന വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് പുതിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി മോഡലുകള്‍.എന്തായാലും പുതിയ മോട്ടോര്‍സൈക്കിളുകളുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന് കടന്നുവരവ് രാജ്യാന്തര ബൈക്ക് പ്രേമികളില്‍ തരംഗം തീര്‍ത്തിരിക്കുകയാണ്.
2018 ഏപ്രില്‍ മാസത്തോടെ ഇരു മോട്ടോര്‍സൈക്കിളുകളും ഇന്ത്യന്‍ തീരമണയും എന്നാണ് സൂചന.

 

LEAVE A REPLY

Please enter your comment!
Please enter your name here