പുതിയ മോഡല്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഫേസ്ലിഫ്റ്റ് പുറത്തിറക്കി; വില 7.31 ലക്ഷം രൂപ

0
79

 

2017 ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഇന്ത്യന്‍ വിപണിയില്‍. പുത്തന്‍ ഇക്കോസ്പോര്‍ടിനെ 7.31 ലക്ഷം രൂപ പ്രാരംഭവിലയിലാണ് ഫോര്‍ഡ് അണിനിരത്തിയിരിക്കുന്നത്. അഞ്ച് വ്യത്യസ് വേരിയന്റുകളിലായാണ് പുതിയ ഫോര്‍ഡ് ഇക്കോസ്പോര്‍ട് അണിനിരക്കുക. ആംബിയന്റെ, ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം, ടാറ്റാനിയം പ്ലസ് വേരിയന്റുകളാണ് ഇക്കോസ്പോര്‍ടില്‍ എത്തുന്നത്.
പുത്തന്‍ മുഖരൂപം, പുതിയ വീലുകള്‍, പുതിയ എഞ്ചിന്‍-ഗിയര്‍ ഓപ്ഷനുകള്‍, ഇന്റീരിയറില്‍ ഒരുങ്ങിയ പുതിയ സാങ്കേതികത എന്നിവയാണ് പുതിയ ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്റെ പ്രധാന വിശേഷങ്ങള്‍. 7.31 ലക്ഷം രൂപ ആരംഭവിലയിലാണ് 2017 ഫോര്‍ഡ് ഇക്കോസ്പോര്‍ട് പെട്രോള്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഡീസല്‍ വില 8.01 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നതും. 9.34 ലക്ഷം രൂപ ആരംഭവിലയിലാണ് ഇക്കോസ്പോര്‍ട് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് ലഭ്യമാവുക.
ടൈറ്റാനിയം പ്ലസ്, ട്രെന്‍ഡ് പ്ലസ് വേരിയന്റുകളുടെ പെട്രോള്‍ പതിപ്പില്‍ പുത്തന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാത്രമാണ് ലഭ്യമാവുക. ഒപ്പം ടോപ് വേരിയന്റ് ടൈറ്റാനിയം പ്ലസില്‍ സ്റ്റീയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകളും ഒരുങ്ങും. 14.8 കിലോമീറ്ററാണ് പുതിയ പെട്രോള്‍ ഓട്ടോമാറ്റിക് ഇക്കോസ്പോര്‍ടില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എന്നാല്‍, 17 കിലോമീറ്ററാണ് ഇക്കോസ്പോര്‍ട് പെട്രോള്‍ മാനുവല്‍ പതിപ്പ് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. 23 കിലോമീറ്ററാണ് ഇക്കോസ്പോര്‍ട് ഡീസല്‍ പതിപ്പില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

LEAVE A REPLY

Please enter your comment!
Please enter your name here