പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തില്‍ വലഞ്ഞ് സാധാരണക്കാര്‍

0
96

പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തില്‍ വലഞ്ഞ് സാധാരണക്കാര്‍. ആഗോള അസംസ്കൃത എണ്ണവിലയിലെ കയറ്റിറക്കങ്ങള്‍ ഉപഭോക്താക്കളിലേക്ക് അരിച്ചിറങ്ങുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഏതായാലും അസ്ഥാനത്തായിരിക്കുകയാണ്.എണ്ണക്കമ്ബനികള്‍ ദൈനദിന പരിഷ്കാരം കൈയാളാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പെട്രോള്‍ വില സ്ഥിരമായി വിലകയറുന്നതല്ലാതെ കുറയുന്നത് കാണാനില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി പെട്രോള്‍ വില ഏറ്റവും ഉയര്‍ന്നുനില്‍ക്കുകയുമാണ്. രണ്ടു-രൂപ മൂന്ന് രൂപ നിരക്കിലല്ല വിലക്കയറ്റം. ദിവസവും ലിറ്ററിന് ഒരു പൈസ, 15 പൈസ നിരക്കിലാണ് വില കൂട്ടുന്നത്. അതുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിനും ബാധ്യതയില്ല.
വില നിര്‍ണയത്തില്‍ സുതാര്യത കൂട്ടാനും ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഇന്ധനം ലഭ്യമാക്കാനുമാണ് ദിവസേനയുള്ള വില പരിഷ്കരണമെന്നാണ് ഐഒസിഎല്ലിന്റെ വാദം. ദിവസനേയുള്ല പരിഷ്കാരം ഏര്‍പ്പെടുത്തും മുമ്ബ് അഞ്ച് നഗരങ്ങളില്‍ 40 ദിവസത്തെ പൈലറ്റ് പഠനം എണ് മാര്‍ക്കറ്റിങ് കമ്ബനികള്‍ നടത്തിയിരുന്നു. ചണ്ഡീഗഡ്, ജംഷേദ്പൂര്‍, പുതുച്ചേരി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലായിരുന്നു പഠനം. ഇതിന് ശേഷമാണ ്പരിഷ്കാരം ദേശ വ്യാപകമാക്കിയത്.ദിവസവും രാവിലെ ആറ്് മണിക്കാണ് വില പരിഷ്കരിക്കുന്നത്. നേരത്തെ രണ്ടാഴ്ച കൂടുമ്ബോഴാണ് വില പുതുക്കിയത്. ഇന്ന് രാവിലെ 6 മണിക്ക് പെട്രോള്‍ വില ആറുപൈസയും, ഡീസല്‍ വില 18 പൈസയും കൂട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here