പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്

0
48

കൊച്ചി : ഇന്ധനവിലയില്‍ വര്‍ധനവ്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. 19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. ഇന്ധന വില വര്‍ധനവിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധിച്ചതോടെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നും ആരോപണങ്ങള്‍ വന്നിരുന്നു. രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here