പെറുവിനോട് തോറ്റ് ബ്രസീൽ പുറത്തായി

0
34

മസാച്യുസിറ്റ്സ്: സമനില പോലും കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിന്‍റെ ക്വാർട്ടറിൽ സ്ഥാനം നേടിത്തരുമെന്ന് ഉറപ്പായിരിക്കെ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനോട് തോറ്റ് ബ്രസീൽ പുറത്തായി. മൽസരത്തിന്റെ ഏറിയ പങ്കും മൈതാനത്ത് മേധാവിത്തം പുലർത്തിയ ബ്രസീലിന് തിരിച്ചടിയായത് പെറു നേടിയ വിവാദ ഗോൾ.
75-ാം മിനിറ്റിലായിരുന്നു ബ്രസീൽ പുറത്താക്കിയ ആ ഗോൾ. ബോക്സിന്‍റെ വലതുഭാഗത്തുനിന്നും ജോർമൻ ആന്ദ്രാദെ ഉയർത്തിവിട്ട ക്രോസ് പെറുവിന്‍റെ റൂഡിയാസ് മിസ്റ്റിച്ച് കൈകൊണ്ട് തട്ടി വലയിലിട്ടു. റൂഡിയാസ് കൈകൊണ്ടാണ് പന്ത് തട്ടിയതെന്ന് ബ്രസീൽ ഗോളിയും താരങ്ങളും കൃത്യമായി കണ്ടെങ്കിലും റഫറി കണ്ടില്ല. പരാതിയുമായി പൊതിഞ്ഞ ബ്രസീൽ താരങ്ങളെ സാക്ഷി നിർത്തി നീണ്ട ചർച്ചകൾക്കൊടുവിൽ റഫറി ഗോൾ അനുവദിക്കുമ്പോൾ അത് ഫുട്ബോളിന് മേലുള്ള മറ്റൊരു കറുത്തപാടായി.