പൊതുമരാമത്ത് വകുപ്പിലെ അഴിമതികള്‍

0
139

പൊതുമരാമത്ത് വകുപ്പിനെ വേണമെങ്കില്‍ അഴിമതിയുടെ പിതാവെന്നോ, മാതാവെന്നോ വിശേഷിപ്പിക്കാം. കാരണം അഴിമതി കറപുരളാത്ത ഒരു കസേരയും ഈ വകുപ്പിലില്ല.

ടെഡര്‍ക്ഷണിക്കാന്‍ തീരുമാനമെടുക്കുന്നതിന് തുടങ്ങി, പണിപൂര്‍ത്തിയാക്കി ബില്‍ മാറ്റുന്നതുവരെയും ഇതിലെ അഴിമതി നിലനില്‍ക്കുന്നു. ഗ്രാമപഞ്ചായത്തുമെമ്പര്‍തൊട്ട് എം.എല്‍.എ-എം.പി.- മന്ത്രി വരെയുള്ളവരെ പ്രത്യേകം കാണണം. എം.എല്‍.എ യുടെയും എം.പിയുടെയും ഫണ്ട് ഉപയോഗിച്ച് നടത്തുന്ന. പണികള്‍ക്ക് എം.എല്‍.എയ്ക്കും എം.പിയ്ക്കും വിഹിതം കൊടുക്കണം.റോഡ് വക്കിലെ ബോര്‍ഡില്‍ ‘ഇന്ന’ എം.എല്‍.എയുടെ അല്ലെങ്കില്‍ എം.പിയുടെ വികസന ഫണ്ട്ഉപയോഗിച്ച് നടത്തിയത് എന്നെഴുതിയ ബോര്‍ഡിലും എഴുത്തിലും വരെ അഴിമതിയുടെ കറ പറ്റിപ്പിടിച്ചിരിപ്പുണ്ട്. രാജ്യത്തെ മുഴുവന്‍ വെള്ളത്തില്‍ കഴുകിയാലും ഈ കറ മാഞ്ഞുപോകില്ല.

ഉദ്യോഗസ്ഥരുടെ മക്കളുടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങി കൊടുക്കുന്ന വരെ കരാറുകാരാണെന്നും രാഷ്ട്രീയക്കാരും കരാറുകാരും ഉദ്യോഗസ്ഥരും യോജിച്ചാണ് അഴിമതിനടത്തുന്നതെന്നും വകുപ്പ് മന്ത്രിയ്ക്ക് തന്നെ തുറന്നു പറയേണ്ടിവന്നിരിക്കുന്നു.

ആര്‍.സി.സി യുടെ( Reinforced cement concrete) നിബന്ധന അനുസരിച്ച് പ്ലാറ്ററിംഗിന് 1:6 എന്ന അനുപാതത്തിലാണ് സിമിന്റും മണലും ചോര്‍ക്കേണ്ടത് അതായത് ഒരു ചട്ടിസി മന്റിന് ആറ്ചട്ടി,
മണല്‍ എന്ന തോതില്‍ലാണ് ചേര്‍ക്കേണ്ടത് ഇത് പലപ്പോഴും 1:8, 1:9,1:10 എന്നതോതിലാണ് ചേര്‍ക്കുന്നത്. കരിങ്കല്‍കെട്ടിന് 1:8ണ് അനുപാതം. കോണ്‍ക്രീറ്റിന് 1:2:4 എന്ന അനുപാതമാണ്. അതായത് ഒരു ചട്ടി സിമന്റിന് രണ്ട് ചട്ടി മണലും നാല് ചട്ടി മെറ്റലും സ്‌ക്വയര്‍ഫീറ്റിന് ഒരു കിലോഗ്രാം കമ്പിയും എന്നതാണ് നിബന്ധന
എന്നാല്‍ ഈ നിബന്ധനകളൊന്നും കരാറുകാര്‍ പാലിക്കാറില്ല. ഇത് പാലിക്കാതിരിക്കാനാണ്. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും, പ്രാദേശിക രാഷ്ട്രീയ നേതാവ് മുതല്‍ സംസ്ഥാനനേതാവുവരെയുള്ളവര്‍ക്കും ടെഡര്‍ ഉറപ്പിച്ച തുകയുടെ വിഹിതം കൊടുക്കുന്നത്. ടാറിന്‍റെ പണിയാണെങ്കില്‍ സ്‌പ്രേചെയ്യുന്നതും പോലെയാണ്.

കരാര്‍ ഉറപ്പിച്ച തുകയുടെ അന്‍പതുശതമാനത്തിന് താഴെമാത്രമാണ് നിര്‍മ്മാണ ചെലവിന് വിനിയോഗിക്കുന്നുള്ളുവെന്നതാണ് യഥാര്‍ത്ഥ്യം. ബാക്കിവരുന്ന അന്‍പതുശതമാനത്തില്‍ നിന്നാണ് മേല്‍പറഞ്ഞവര്‍ക്കൊക്കെ കൂലികൊടുക്കുന്നത് വിശേഷ ദിവസങ്ങളിലൊക്കെ ഉദ്യോഗസ്ഥരുടെ വീടുകളില്‍ കരാറുകാര്‍ സമ്മാനപൊതികള്‍ എത്തിക്കണം. മാത്രവു മല്ല ഓണം,ക്രിസ്തുമ സ്,റംസാന്‍ തുടങ്ങിയ വിശേഷങ്ങള്‍ക്കും പ്രാദേശിക ഉത്സവങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വീട്ടിലെ സ്ത്രീകള്‍ക്കും മക്കള്‍ക്കും കരാറുകാര്‍ തുണിയെടുത്ത് കൊടുക്കണം. വിശേഷാല്‍ പാര്‍ട്ടികള്‍ക്ക് മദ്യവും പെണ്ണുംവരെയെത്തിക്കണം.

റോഡുകള്‍ പൊളിയുന്നതും ഓടകള്‍ പൊളിയുന്നതും നടപ്പാതകളില്‍ പാതിയിരിക്കുന്ന ഓട്ടകള്‍ ഇളകി പോകുന്നതും ആര്‍.സി.സി യുടെ നിബന്ധനകള്‍ പാലിക്കാത്തതു കൊണ്ടാണ്. സ്വന്തം വകുപ്പിന്‍റെ ബുദ്ധിമാന്‍ന്മാരായ സാങ്കേതിക വിദ്യകള്‍ ഉള്ളപ്പോഴാണ്
പ്രൈവറ്റ് കൗണ്‍സള്‍ട്ടന്‍സികള്‍ക്ക് സര്‍വെയും മാറ്റവും നടത്താന്‍ ടെഡന്റര്‍ കൊടുക്കുന്നത്. ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് ചോരുന്നത്.

അഴിമതിയുടെ നീരാളി പിടുത്തത്തില്‍ നിന്നും പൊതുമരാമത്ത് വകുപ്പിനെ മോചിപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ളകാര്യമല്ല. കൈകൂലി വാങ്ങി ശീലിച്ച ഉദ്യോഗസ്ഥരെ, അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ബോധവല്‍ക്കരണം നടത്തിയതു കൊണ്ടും പ്രയോജനമില്ല.എങ്കിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ അഴിമതിക്കെ തിരെയുള്ള പോരാട്ടം വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു.

                                                                                                                                                           കിളിമാനൂര്‍ നടരാജന്‍