പോലീസ്-മാഫിയ – രാഷ്ട്രീയബന്ധം

0
61

പോലീസിന്‍റെ ഗുണ്ട-ക്രിമിനല്‍ മാഫി- അബ്കാരി അവിശുദ്ധബന്ധം വളരുകയാണ്. ഒത്താശയുമായി രാഷ്ട്രീയക്കാരും ഇത്പറഞ്ഞത് മറ്റാരുമല്ല, സാക്ഷാല്‍ കേരള മുഖ്യമന്ത്രി “ശ്രീ.പിണറായി വിജയന്”‍.

പാലില്‍ ഒരുതുള്ളി വിഷം കലര്‍ന്നാല്‍ അത് അരിച്ചു മാറ്റി ഉപയോഗിക്കാനാവുമോ? കേരളപോലീസിന്‍റെ ക്രിമിനല്‍ മാഫിയ ബന്ധത്തെക്കുറിച്ച് ഹൈക്കോടതി ചോദിച്ചതാണിത്.

‘സുസംഘടിതമായ ക്രിമിനല്‍ കുറ്റവാളികളുടെ സംഘമാണ് കേരള പോലീസ്’ ജസ്റ്റിസ് എന്‍.എന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിലെ ഇരുപത് ശതമാനം പേര്‍ക്ക് മാഫിയ ക്വട്ടേഷന്‍ ബന്ധമുണ്ടെന്ന് ഇന്‍റെലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് ആഭ്യാന്തര വകുപ്പിന്‍റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തിയിരിക്കുന്നു. 1203 പോലീസുദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ബലാല്‍സംഗം, പീഡനം,സ്വര്‍ണ്ണകടത്ത്, ഹവാലപണം തുടങ്ങിയ കേസുകളിലെ പ്രതികളാണിവര്‍.

പല ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ക്കും പരോക്ഷമായി നേതൃത്വം നല്‍കുന്നതും ചില പോലീസുദ്യോഗസ്ഥരാണ്‌ യെന്നള്ളതും പരസ്യമായ രഹസ്യമാണ്. ചുരുക്കിപ്പപറഞ്ഞാല്‍ പോലീസ് സേനയില്‍ ഇരുപത് ശതമാനത്തിനു താഴെ മാത്രമേ സത്യസന്ധരായവര്‍ഉള്ളു.

പോലീസ് -മാഫിയ-ഗുണ്ട-രാഷ്ട്രീയ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറി- മാറി വരുന്ന സര്‍ക്കാരുകളെ സ്വാധീനിച്ചാണ് ഈക്കൂട്ടര്‍ വിലസിനടക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് പോലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ഏത് സര്‍ക്കാരാണോ അധികാരത്തിലിരിക്കുന്നത്, ആസര്‍ക്കാരിന്‍റെ അനുകൂല സംഘടനകളെ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാറുള്ളു. കഴിഞ്ഞ തവണത്തെ പോലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല സംഘടന വന്‍ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ (എം) അനൂകൂല സംഘടനയായിരിക്കും വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുന്നത്. ഡി.ജി.പി.നേരിട്ടു വിചാരിച്ചാലും തങ്ങളെ ഒന്നും ചെയ്യാനാവില്ല എന്ന അഹങ്കാരമാണ് ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ ഭരിക്കുന്നത്.

നിരവധി പോലീസ് പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന്‍റെ മൂന്നാം മുറയും എന്താണെന്ന് അദ്ദേഹം നേരിട്ടനുഭവിച്ചിട്ടുണ്ട്. പോലീസിന്‍റെ തനിറിറം ശരിക്കും അിറയാവുന്ന ശ്രീ.പിണറായി വിജയന്‍. ആഭ്യന്തരവ കുപ്പിന്‍റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി എന്നനിലയ്ക്ക് പോലീസിന്‍റെ കുത്തഴിഞ്ഞ സ്വഭാവത്തില്‍ കുറെയേറെ ഗുണകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് നമുക്ക് പ്രതീഷിക്കാം.

                                                                                                                                                                  കിളിമാനൂര്‍ നടരാജന്‍