പോർഷെയുടെ പുതിയ 911 മോഡൽ 1.42 കോടി മുതൽ 2.66 കോടി വരെ

0
125

ന്യൂഡൽഹി: പ്രമുഖ ജർമ്മൻ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ പോർഷെയുടെ പുതിയ 911 മോഡൽ ഇന്ത്യയിലെത്തി. 1.42 കോടി രൂപ മുതൽ 2.66 കോടി രൂപവരെയാണ് ന്യൂഡൽഹി എക്സ് ഷോറൂം വില. കൂപ്പേ, കാബ്രിയോള രൂപകല്പനകളിൽ 911 ലഭിക്കും. 911ന്‍റെ എട്ടാം തലമുറ മോഡലാണിതെന്നും മുൻ വേർഷനുകളെ അപേക്ഷിച്ച് 12 ശതമാനം അധിക ഇന്ധന ക്ഷമത പുതിയ മോഡലിനുണ്ടെന്നും പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി പറഞ്ഞു. കഴിഞ്ഞ വർഷം 408 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞു. കൊച്ചി ഉൾപ്പെടെ ആറ് ഔട്ട് ലെറ്റുകളാണ് ഇപ്പോൾ പോർഷെയ്ക്ക് ഇന്ത്യയിലുള്ളത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഉടൻ ഔട്ട് ലെറ്റുകൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.