പ്രത്യേകതകള്‍ നിറഞ്ഞ പുതിയ ഐഫോൺ 7 വിപണിയിൽ

0
35

സാൻഫ്രാൻസിസ്കോ: ആപ്പിളിന്‍റെ പുതിയ ഐഫോൺ 7 വിപണിയിൽ അവതരിപ്പിച്ചു. സാൻഫ്രാൻസിസ്കോയിലെ ബിൽ ഗ്രഹാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ഐഫോൺ 7, ഐഫോൺ 7 പ്ലസ് മോഡലുകളും ആപ്പിൾ വാച്ചിന്‍റെ രണ്ടാം ശ്രേണിയും പുറത്തിറക്കിയത്.
ഐഫോൺ 6എസ്സിന്റെ അതേ വിലതന്നെയാണ് പുതിയ ഫോണിനും. ബേസ് മോഡലിന് ഇന്ത്യയിൽ ഏകദേശം 62,500 രൂപയായിരിക്കും വില. യു.എസ്സിൽ ഐഫോൺ 7-ന് 649 ഡോളർ, ഐഫോൺ 7 പ്ലസിന് 749 ഡോളർ, ആപ്പിൾ വാച്ച് 2-ന് 369 ഡോളർ എന്നിങ്ങനെയായിരിക്കും വില.
ഐഫോൺ 7, 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ ലഭ്യമായിരിക്കും. ഈ മാസം 16-ന് യു.എസ്. വിപണിയിൽ എത്തും. ഒക്ടോബർ ഏഴിനാണ് ഇന്ത്യയിൽ അവതരിപ്പിക്കുക.
ഇയർഫോൺ ജാക്ക് ഉണ്ടാകില്ല. ആപ്പിളിന്‍റെ കണക്ടിവിറ്റി സംവിധാനമായ ലൈറ്റ്നിങ് കണക്ടർ ആണ് ഫോണിലെ ഏക കണക്ടിങ് ജാക്ക്. പൂർണമായും വാട്ടർ റെസിസ്റ്റന്റ് ആണ്. മികച്ച ക്യാമറയും ഫ്ളാഷുമാണ് ഫോണിനുള്ളത്. ഉയർന്ന റെസല്യൂഷനിലുള്ള ഇരട്ട ലെൻസ് ആണ് ക്യാമറയുടെ പ്രത്യേകത. സൂപ്പർ മാരിയോ ഗെയിമും ഉൾപ്പെടുത്തിയിട്ടുണ്ട്.