പ്രമേഹത്തിന് നടന്‍ ചികിത്സ

0
111

മഞ്ഞള്‍പ്പൊടി വെണ്ണയില്‍ ചാലിച്ച്‌ പതിവായി സേവിക്കുക .

വാഴപ്പിണ്ടി നീരില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് നിത്യവും കഴിക്കുക.

ആഹാരത്തില്‍ വാഴക്കൂമ്ബ് ധാരാളമായി ഉപയോഗിക്കുക.

ചന്ദനം നല്ലതുപോലെ അരച്ചെടുത്ത് നെല്ലിക്കാനീരില്‍ പ്രഭാതത്തില്‍ വെറും വയറ്റില്‍ സേവിക്കുക.
പാവയ്ക്കായുടെ നീര്, ചൂര്‍ണ്ണം ഇവ സേവിക്കുക .

പച്ച പാവയ്ക്ക ചെറുതായി അരിഞ്ഞു തൈരില്‍ ഇട്ടു പാകത്തിന് ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കുക.
ബ്രഹ്മി അരച്ച്‌ കാച്ചിയ പാലില്‍ കലക്കി സേവിക്കുക.

ചെറൂള അരച്ച്‌ മോരില്‍ കലക്കി നിത്യം സേവിക്കുക.
നെല്ലിക്കാ നീരില്‍ / നെല്ലിക്കാ കഷായത്തില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് നിത്യം സേവിക്കുക.

ചിറ്റമൃത് ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില്‍ തേന്‍ ചേര്‍ത്തു സേവിക്കുക.

കൂവളത്തില ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേന്‍ ചേര്‍ത്ത് നിത്യം സേവിക്കുക.

തൊട്ടാവാടി സമൂലം പറിച്ചെടുത്ത് വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് പതിവായി കുടിക്കുക.
പച്ചമഞ്ഞള്‍, കോവലിന്റെ ഇല, എള്ള് – മൂന്നും കൂടി നല്ലതു പോലെ അരച്ച്‌ പുരട്ടിയാല്‍ പ്രമേഹക്കുരു ശമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here