പ്രമേഹത്തെ ശമിപ്പിക്കാന്‍ നെല്ലിക്ക

0
134

പ്രമേഹത്തെ പ്രതിരോധിക്കാനും ശമിപ്പിക്കാനും മികച്ച ഔഷധമാണ് നെല്ലിക്ക. നെല്ലിക്ക കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച്‌ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചാണ് പ്രമേഹം കുറയ്ക്കുന്നത്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത്, മഞ്ഞള്‍പ്പൊടി എന്നിവ ഓരോ സ്പൂണ്‍ വീതം ദിവസവും കഴിയ്ക്കുന്നത് പ്രമേഹം നിയന്ത്രണ വിധേയമാക്കും. അഞ്ച് നെല്ലിക്ക ചേര്‍ത്ത് തിളപ്പിച്ചെടുത്ത വെള്ളത്തില്‍ കാല്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നതും ഗുണം ചെയ്യും. നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്ത ജ്യൂസ് പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ നല്ലൊരു പരിഹാരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here