പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

0
76

തിരുവനന്തപുരം:  ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.  ഹെലികോപ്റ്ററില്‍ ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്നാണ് സംഘം പുറപ്പെട്ടത്. രാവിലെ ഇടുക്കിയിലെത്തി ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചതിനു ശേഷം കട്ടപ്പന ഗവ.കോളജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വൈദ്യുതി മന്ത്രി എം.എം.മണിയും വനം മന്ത്രി കെ.രാജുവും ഈ അവലോകന യോഗത്തില്‍ സംബന്ധിക്കും. ഇതിനു ശേഷം ബത്തേരിയിലേക്ക് പുറപ്പെടുന്ന മുഖ്യമന്ത്രിയും സംഘവും വടക്കന്‍ ജില്ലകളിലെ പ്രളയ മേഖലകള്‍ നിരീക്ഷിക്കും.  ഇതിനു ശേഷമാകും സംഘം എറണാകുളം ജില്ലയിലേക്ക് തിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here