പ്രളയ ബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ്

0
51

തിരുവനന്തപുരം: പ്രളയമുണ്ടായി അഞ്ചു മാസം കഴിഞ്ഞിട്ടും പ്രളയ ബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ സന്ദര്‍ശിച്ച ഏഴു താലൂക്കുകളിലും ഞെട്ടിക്കുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി പറയുന്ന കണക്കുകളും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. 9000 പരാതികളാണ് കിട്ടിയത്. ചാലക്കുടിയില്‍ ഈ മാസം 15 നും കുട്ടനാട്ടില്‍ 17 നും സന്ദര്‍ശനം നടത്തും. നഷ്ടങ്ങള്‍ സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, ആലുവ, പറവൂര്‍, റാന്നി, ആറന്മുള, ഇടുക്കി താലൂക്കുകളില്‍ ദുരിതബാധിതര്‍ക്ക് യാതൊരു സഹായവും കിട്ടിയില്ല. പല സ്ഥലങ്ങളിലും വായ്പ എടുത്തവര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയയ്ക്കുകയാണ്. വെള്ളം കയറി നാശനഷ്ടം നേരിട്ട വ്യവസായ സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കിയില്ല. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുള്ള ഉത്തരവിറങ്ങിയെങ്കിലും തുടര്‍നടപടികളായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here