പ്രശസ്തനായ ഉർദു കവി മിർസ ഗാലിബിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ

0
57

 

പ്രശസ്ത ഉര്‍ദു കവി മിര്‍സ ഗാലിബിന്‍റെ 220-ാംമത് ജന്മദിനം ആഘോഷിച്ച് ഡൂഡിൽ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.1797 ഡിസംബർ 27-ന് ആഗ്രയിൽ ജനിച്ച മിർസ ഗാലിബ് ഗസലുകളുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്.
ഉർദു ഭാഷയിലെ ഏറ്റവും പ്രബലവും സ്വാധീനിക്കപ്പെട്ടിരുന്നതുമായ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഗലിബ് 11 വയസ്സുള്ളപ്പോൾ കവിത എഴുതാൻ തുടങ്ങി.അദ്ദേഹത്തിന്റെ ആദ്യ ഭാഷ ഉറുദു ആയിരുന്നു, എന്നാൽ പേർഷ്യനും തുർക്കിയും സംസാരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് പേർഷ്യൻ, അറബി തുടങ്ങിയ ഭാഷകൾ പഠിക്കാൻ അവസരം ലഭിച്ചിരുന്നു.സൂഫിമാർഗ്ഗത്തിന്റെ വക്താവായിരുന്ന ഗാലിബ്, മൗലിക ഇസ്ലാമികനേതാക്കളെ തന്റെ രചനകളിൽക്കൂടി വിമർശിച്ചിരുന്നു.അക്കാലത്തെ ഡൽഹിയിലെ ഇസ്ലാമികപണ്ഡിതരിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ-ആധുനിക സാങ്കേതികവിദ്യകളോട് ഏറെ മതിപ്പുള്ളയാളായിരുന്നു ഗാലിബ്.1869 ഫെബ്രുവരി 15-ന് ഡൽഹിയിലായിരുന്നു അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here