പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഷെ​ഫീ​ഖ് അ​ല്‍ ഖാ​സി​മി​ പി​ടി​യി​ല്‍

0
362

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച്‌ വ​ന​ത്തി​നു​ള്ളി​ല്‍ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ തൊ​ളി​ക്കോ​ട് പ​ള്ളി മു​ന്‍ ഇ​മാം ഷെ​ഫീ​ഖ് അ​ല്‍ ഖാ​സി​മി പി​ടി​യി​ല്‍. സ്കൂ​ളി​ല്‍ നി​ന്നും ഉ​ച്ച​സ​മ​യ​ത്ത് പു​റ​ത്തു​വ​ന്ന പെ​ണ്‍​കു​ട്ടി​യെ സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ആ​ളി​ല്ലാ​ത്ത പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍​നി​ന്നു​മാ​ണ് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.  ഒ​രു മാ​സ​ത്തോ​ള​മാ​യി ഷെ​ഫീ​ഖ് ഒ​ളി​വി​ലാ​യി​രു​ന്നു. ഷെ​ഫീ​ഖ് അ​ല്‍ ഖാ​സി​മി​ക്കെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here