പ​ന്നി​പ്പ​നി; രാ​ജ​സ്ഥാ​നി​ല്‍ ഒന്‍പത് പേര്‍ മരിച്ചു

0
45

റാ​യ‌്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പ​ന്നി​പ്പ​നി  വ്യാ​പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 100 പേ​ര്‍​ക്ക് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ ഒ​മ്ബ​തു പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. മ​ഴ​ക്കാ​ലം നീ​ണ്ടു പോ​യ​തും അ​തി ശൈ​ത്യ​വു​മാ​ണ് പ​നി പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​ത്. കാ​റ്റും മ​ഴ​യു​മു​ള്ള കാ​ലാ​വ​സ്ഥ വൈ​റ​സ് പ​ട​രാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ‍​യു​ന്നു.

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ പ​ന്നി​പ്പ​നി മൂ​ലം 100 പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. രാ​ജ്യ​ത്താ​ക​മാ​നം ഈ ​വ​ര്‍​ഷം 6,000 പ​ന്നി​പ്പ​നി കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തി​ല്‍ 2,793 കേ​സു​ക​ളും രാ​ജ​സ്ഥാ​നി​ലാ​യി​രു​ന്നു. രാ​ജ്യ​ത്താ​കെ 225 പേ​ര്‍ മ​രി​ച്ച​പ്പോ​ള്‍ അ​തി​ല്‍ 100 പേ​ര്‍ രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി ര​ഘു ശ​ര്‍​മ പ​റ​ഞ്ഞു. ആ​ളു​ക​ള്‍ അ​ധി​ക​മാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ അ​ട​ക്കം പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here