ഫെഡറല്‍ ബാങ്കും കെ.എസ്‌.ഇ.ബിയും വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്‌ക്കാന്‍ കൈകോര്‍ക്കുന്നു

0
125

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ വൈദ്യുതി ബില്‍ അടയ്‌ക്കാന്‍ സഹായകമാകുന്ന പേയ്‌മെന്റ്‌ ഗേറ്റ്‌വേ സംവിധാനത്തിന്‌ ഫെഡറല്‍ ബാങ്ക്‌ തുടക്കമിട്ടു. ഏതു ബാങ്കില്‍ അക്കൗണ്ടുള്ള കെ.എസ്‌.ഇ.ബി. ഉപഭോക്‌താവിനും തങ്ങളുടെ വൈദ്യുതി ബില്ലുകള്‍ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകള്‍ മുഖേനയോ നെറ്റ്‌ ബാങ്കിങ്‌ വഴിയോ ഏതു സമയത്തും അടയ്‌ക്കാന്‍ സാധിക്കും.കെ.എസ്‌.ഇ.ബിയുടെ വൈദ്യുതി ബില്‍ അടയ്‌ക്കുന്നതിനുള്ള പേമെന്റ്‌ ഗേറ്റ്‌വേ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ ബാങ്കാണ്‌ ഫെഡറല്‍ ബാങ്ക്‌.
ബാങ്ക്‌ തുടക്കമിട്ട സ്‌കാന്‍ ആന്‍ഡ്‌ പേ സംവിധാനം വഴി പണമടയ്‌ക്കാന്‍ സാധിക്കുന്ന സംവിധാനത്തിനും വൈകാതെ തുടക്കമാകും. ഇന്ന്‌ വൈദ്യുത ഭവനില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസും വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ എം. ശിവശങ്കറും ചേര്‍ന്ന്‌ ഈ സൗകര്യത്തിന്‌ തുടക്കമിട്ടു.
ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ്‌ മേധാവി കെ.എ.ബാബു, അഡീഷണല്‍ ജി.എം. (ഐടി) കെ.പി.സണ്ണി, ഡി.ജി.എമ്മും സോണല്‍ മേധാവിയുമായ എന്‍.കെ. പോള്‍ എന്നിവര്‍ പങ്കെടുത്തു.