ബംഗളൂരില്‍ വൈദ്യുത നിയന്ത്രണം : ജനുവരി അവസാനം വരെ പകല്‍ വൈദ്യുതിയില്ല

0
69

 

ബംഗളുരു: ഈ മാസം അവസാനം വരെ പകല്‍ വൈദ്യുതിയില്ല എന്നറിയിപ്പുകൂടി ഇലക്‌ട്രിക് സപ്ലൈ കോര്‍പ്പറേഷനില്‍ നിന്നും വന്നതോടെ ബംഗളൂരുവിലെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ജനുവരി അവസാനം വരെ പകല്‍ പത്തിനും വൈകുന്നേരം ആറ് മണിക്കും ഇടയ്ക്ക് പവര്‍കട്ടുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബംഗളുരു ഇലക്‌ട്രിക് സപ്ലൈ കോര്‍പറേഷന്‍ അറിയിക്കുകയായിരുന്നു.

നഗരത്തിലെ വൈദ്യുത വിതരണ സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഇത്ര വലിയ നിയന്ത്രണങ്ങള്‍ വേണ്ടിവരുന്നതെന്ന് കോര്‍പറേഷന്‍ വിശദീകരിക്കുന്നു. കാലഹരണപ്പെട്ട കേബിളുകളും മറ്റ് സംവിധാനങ്ങളും മാറ്റി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഈ സമയങ്ങളില്‍ സബ്സേറ്റഷനുകള്‍ പ്രവര്‍ത്തിക്കില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പല സമയങ്ങളിലായി വൈദ്യുതി നിലയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here