ബം​​ഗ്ലാ​​ദേ​​ശു​​കാ​​ര്‍ക്ക് ആ​​ധാ​​ര്‍ നമ്പറും പാ​​ന്‍ കാ​​ര്‍​​ഡും സം​​ഘ​​ടി​​പ്പി​​ച്ചു ന​​ല്കു​​ന്ന ആ​​ളെ പി​​ടി​​കൂ​​ടി

0
158

മും​​ബൈ: ബം​​ഗ്ലാ​​ദേ​​ശി​​ല്‍​​നി​​ന്നു​​ള്ള അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​ര്‍​​ക്ക് ആ​​ധാ​​ര്‍ നമ്പറും പാ​​ന്‍ കാ​​ര്‍​​ഡും സം​​ഘ​​ടി​​പ്പി​​ച്ചു ന​​ല്കി​​യി​​രു​​ന്ന​​യാ​​ളെ പിടികൂടി. മ​​ഹാ​​രാ​​ഷ്​​ട്ര എ​​ടി​​എ​​സാണ് അ​​റ​​സ്റ്റ് ചെ​​യ്തത്. അ​​റ​​സ്റ്റി​​ലാ​​യ​​ത് ന​​വി മും​​ബൈ​​യി​​ലെ ഖ​​ര്‍​​ഘ​​റി​​ല്‍​​നി​​ന്ന് നാ​​ല്‍​​പ്പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​ണ്. പോ​​ലീ​​സ് ഇ​​യാ​​ളു​​ടെ കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ന​​വി മും​​ബൈ​​ക്കു സ​​മീ​​പം ജൂ​​യി ഗ്രാ​​മ​​ത്തി​​ല്‍​​നി​​ന്നു മാ​​ര്‍​​ച്ച്‌ 13നു ​​ അ​​ഞ്ച് ബം​​ഗ്ലാ​​ദേ​​ശു​​കാ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ആ​​ധാ​​ര്‍ കാ​​ര്‍​​ഡു​​ക​​ളും പാ​​ന്‍ കാ​​ര്‍​​ഡു​​ക​​ളും ഇ​​വ​​രു​​ടെ പ​​ക്ക​​ല്‍​​നി​​ന്ന് പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. തു​​ട​​ര്‍​​ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് എ​​ടി​​എ​​സ് അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​ര്‍​​ക്ക് ആ​​ധാ​​റും പാ​​ന്‍ നമ്പറും സം​​ഘ​​ടി​​പ്പി​​ച്ചു ന​​ല്കു​​ന്ന ആ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

LEAVE A REPLY

Please enter your comment!
Please enter your name here