ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ല്‍ ചേ​രി​ല്ലെ​ന്ന് ആം ​ആ​ദ്മി

0
8

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ല്‍ ചേ​രി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ ഒ​രു പ​ങ്കു​മി​ല്ലാ​ത്ത​വ​രാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ലു​ള്ള പാ​ര്‍​ട്ടി​ക​ളെ​ന്നും കേ​ജ​രി​വാ​ള്‍‌ പ​റ​ഞ്ഞു.
എ​എ​പി 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഖ്യ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​കി​ല്ല. ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ സീ​റ്റു​ക​ളി​ലും പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ഡ​ല്‍​ഹി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മാ​റ്റി​വ​യ്ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഓ​രോ അ​ടി​യി​ലും ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക‍​യും ചെ​യ്യു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ല്‍ എ​എ​പി സ​ര്‍​ക്കാ​രി​ന് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് കൊ​ണ്ടു​വ​രാ​നാ​യ​തെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here