ബി.ജെ.പി: എം.പിയുടെ അയോഗ്യതാ ഹര്‍ജി പ്രസിഡന്‍റ് തള്ളി

0
159

 

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയെ അയോഗ്യയാക്കണമെന്ന ആവശ്യമുന്നയിച്ചു നല്‍കിയ ഹര്‍ജി പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് തള്ളി. മധ്യപ്രദേശിലെ ബി.ജെ.പി എം.പി റിതി പഥക്ക് സത്യപ്രതിജഞ ചെയത് അധികാരമേല്‍ക്കുമ്പോള്‍ സില പഞ്ചായതത് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2014 മെയ് 16ന് സിധി ലോക്സഭാ മണ്ഡലത്തിലെ എം.പിയായി അധികാരമേല്‍ക്കുമ്പോള്‍ സ്ഥാനം രാജിവെച്ചിരുന്നില്ല എന്നായിരുന്നു റിതിക്കെതിരായ പരാതി.
ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 20 പ്രകാരം എം.പിയെ അയോഗ്യയായി പരിഗണിക്കേണ്ടതെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരേസമയം, രണ്ട് ഔദ്യോഗിക പദവികള്‍ ഒരുമിച്ച്‌ വഹിച്ചതിനാല്‍ എം.പിയെ അയോഗ്യയാക്കണം എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here