ബെംഗളൂരുവിന് സ്പെയിനില്‍ തോല്‍വി

0
43

പ്രീസീസണ്‍ ടൂറിനായി സ്പെയിനില്‍ ഉള്ള ബെംഗളൂരു എഫ് സിക്ക് തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയം. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ സഗുന്റീനോയോടാണ് ബെംഗളൂരു പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ക്ലബ് വിജയിച്ചത്. കളിയുടെ 84ആം മിനുട്ട് വരെ ബെംഗളൂരു എഫ് സി സ്പാനിഷ് ടീമിനെ 1-1 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചിരുന്നു.

സുനില്‍ ഛേത്രി, ഉദാന്ത, മലയാളി താരം റിനോ ആന്റോ എന്നിവര്‍ ബെംഗളൂരു എഫ് സിക്കായി ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. ഏഴാം മിനുട്ടില്‍ തന്നെ സ്പാനിഷ് ക്ലബ് ലീഡെടുത്തപ്പോള്‍ ഒരു വന്‍ പരാജയം നേരിടേണ്ടി വരുമെന്ന് ബെംഗളൂരു പേടിച്ചു എങ്കിലും പിന്നീട് ടീം ശക്തമായി തിരിച്ചുവന്നു‌. 53ആം മിനുറ്റില്‍ ദിമാസ് ദെല്‍ഗാഡീയിലൂടെ ബെംഗളൂരു സമനില പിടിച്ചു. ആ സമനില 84ആം മിനുട്ട് വരെ നീണ്ടു നിന്നു.

സബ്സ്റ്റിട്യൂട്ടായി ഇറങ്ങി ഭൂട്ടാന്‍ താരം ചെഞ്ചോ ബെംഗളൂരുവിനായി അരങ്ങേറി. മലയാളി താരം റിനോ 78 മിനുട്ടോളം കളിച്ചു. ഇനി ആറാം തീയതി ദുബായ് ക്ലബായ ശബാബ് അല്‍ അഹ്ലിയോടാണ് ബെംഗളൂരുവിന്റെ കളി.

LEAVE A REPLY

Please enter your comment!
Please enter your name here