ബോളിവുഡിലെ വാര്‍ത്താ നിര്‍മ്മാതാക്കളോട് മറുപടിയുമായി കരീന

0
34

കരീന കപൂറാണ് ബോളിവുഡിലെ വാര്‍ത്താ നിര്‍മ്മാതാക്കളുടെ പുതിയ ഇര. കരീന കപൂറിനും സെയ്ഫ് അലി ഖാനും ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്നായിരുന്നു പ്രചരണം. പുതുതായി ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തിയിട്ടും കരീന അതൊന്നും സ്വീകരിക്കാതെ മടക്കിയത് ഇതിനാലാണെന്നാണ് കണ്ടെത്തല്‍. ലണ്ടനിലെ അവധിക്കാലത്തിന് ശേഷം തിരികെ എത്തിയപ്പോഴായിരുന്നു സെയ്ഫിന്‍റെ സാന്നിധ്യത്തില്‍ ഇതേക്കുറിച്ച് കരീനയോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അതിനുള്ള കരീനയുടെ മറുപടി ഇങ്ങനെ.
“ഞാനൊരു സ്ത്രീയാണ്. ഒരിക്കല്‍ ദൈവം എനിക്കാ അനുഗ്രഹം തരുമെന്ന് കരുതാം. പക്ഷേ ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്കും ആവേശം തോന്നുന്നു. എനിക്ക് അഞ്ച് കുട്ടികളുണ്ട്. ലണ്ടനില്‍ ആരും കാണാതെയാണ് അവരെ വളര്‍ത്തുന്നത്.” ആദ്യ ഉത്തരത്തില്‍ തൃപ്തരാവാതെ വീണ്ടും ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ലണ്ടനില്‍ കുട്ടികളുണ്ടെന്ന കരീനയുടെ തമാശ മട്ടിലുള്ള പ്രതികരണം.